ക്രിസ്മസ് കാലത്ത് നാമെല്ലാം ഏറെ ആസ്വദിക്കുകയും മനസിന് ആനന്ദം ലഭിക്കുകയും ചെയ്യുന്ന ഒന്നാണ് കരോള്‍ ഗാനങ്ങള്‍. ഇതിനോടകംതന്നെ നിരവധി കരോള്‍ ഗാനങ്ങള്‍ പുറത്തിറങ്ങുകയും ഇവയില്‍ പലതും ഹിറ്റാകുകയും ചെയ്തിട്ടുണ്ട്.
ഇക്കൂട്ടത്തിലേക്ക് ഇതാ ഇപ്പോള്‍ മറ്റൊരു കരോള്‍ ഗാനംകൂടി ഇടംപിടിക്കുകയാണ്. സിവ ഒരുക്കിയ കരോള്‍ ഗാനമാണു യൂ ട്യൂബില്‍ വൈറലാകുന്നത്. ഏതാനും മണിക്കുറുകള്‍ക്കിടെ ആയിരകണക്കിനുപേര്‍ ശ്രവിച്ച ഗാനം നാട്ടിലെ ക്രിസ്തുമസ് രാത്രികളുടെ സന്തോഷത്തിലേക്കും അതിന്റെ ആഘോഷങ്ങളിലേക്കും മനനസിനെ കൊണ്ടുപോകുന്ന ഒന്നാണ്.
ഈ ക്രിസ്മസ് കാലത്ത് സന്തോഷത്തിന്റെ രാവുകള്‍ക്ക് വെളിച്ചം പകര്‍ന്ന് തരംഗമാകുന്ന ഒരു മനോഹര ഗാനമാണ് സിവ ഒരുക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.