"ഗാ​ന്ധി​യെ കൊ​ന്ന​തി​ന് ര​ണ്ടു​പ​ക്ഷ​മു​ള്ള നാ​ടാ സാ​റേ ഇ​ത്...' റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ജ​ന​ഗ​ണ​മ​ന​യു​ടെ പ്രോ​മോ എത്തി
Tuesday, January 26, 2021 1:14 PM IST
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന് ശേ​ഷം വീ​ണ്ടും പൃ​ഥ്വി​രാ​ജും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ ജ​ന​ഗ​ണ​മ​ന​യു​ടെ പ്രോ​മോ പു​റ​ത്തി​റ​ങ്ങി. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ് പ്രോ​മോ പു​റ​ത്തു​വി​ട്ട​ത്.

ഡി​ജോ ജോ​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന "ജ​ന​ഗ​ണ​മ​ന' പൃ​ഥ്വി​രാ​ജി​ന്‍റെ നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും മാ​ജി​ക് ഫ്രെ​യിം​സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ൽ രം​ഗ​മാ​ണ് പ്രോ​മോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് വേ​ഷ​ത്തി​ൽ സു​രാ​ജ് എ​ത്തു​മ്പോ​ൾ‌ പൃ​ഥ്വി​രാ​ജ് ത​ട​വു​കാ​ര​നാ​യാ​ണ് ചി​ത്ര​ത്തി​ൽ.

ഷാ​രി​സ് മു​ഹ​മ്മ​ദ് ആ​ണ് സി​നി​മ​യു​ടെ ര​ച​ന. സു​ദീ​പ് ഇ​ള​മ​ൺ ഛായാ​ഗ്ര​ഹ​ണ​വും ജെ​യ്ക്സ് ബി​ജോ​യ് സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.