ഒടിയനിൽ നാല് ഗാനങ്ങൾ; കന്പോസിംഗ് വീഡിയോ കാണാം
Tuesday, June 13, 2017 3:22 AM IST
ശ്രീകുമാർ മേനോൻ-മോഹൻലാൽ ചിത്രം ഒടിയനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്‍റെ വീഡിയോ ആരാധകർക്കായി മോഹൻലാൽ സമ്മാനിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ വീഡിയോ പുറത്തുവിട്ടത്.

നാല് ഗാനങ്ങളാണ് ഒടിയനിലുള്ളത്. എം.ജയചന്ദ്രന്‍റെ മധുര ഈണങ്ങളാണ് ഗാനങ്ങൾക്കുണ്ടാകുക. റഫീഖ് അഹമ്മദും ലക്ഷ്മി ശ്രീകുമാറുമാണ് ഗാനങ്ങളുടെ രചന നിർവഹിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാദിയോടെ എത്തുന്ന ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുന്പാവൂരാണ്. ഇന്ത്യയിൽ നിന്നുള്ള പ്രശസ്തനായ ഒരു നടൻ കൂടി ചിത്രത്തിലൂണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അമിതാഭ് ബച്ചനായിരിക്കും ഇതെന്ന് വാർത്തകളുണ്ടെങ്കിലും അണിയറക്കാർ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പരസ്യ ചിത്രങ്ങളുടെ സംവിധാന ലോകത്ത് പ്രശസ്തനായ ശ്രീകുമാർ മേനോന്‍റെ ചലച്ചിത്ര രംഗത്തേയ്ക്കുള്ള കടന്നുവരവാണ് ഒടിയൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.