യുദ്ധം തിൻമയും തിൻമയും തമ്മിലാണ്; കിടിലൻ ആക്ഷനുമായി ലൂ​സി​ഫ​ർ ട്രെ​യി​ല​ർ
Wednesday, March 20, 2019 9:15 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി എ​ന്ന രാ​ഷ്ട്രി​യ​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

മു​ര​ളി ഗോ​പി​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ച​ത്. ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി, മ​ഞ്ജു വാ​ര്യ​ർ, ടോ​വി​നൊ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത്, സാ​യി കു​മാ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ബൈ​ജു സ​ന്തോ​ഷ്, ഫാ​സി​ൽ, ന​ന്ദു, ശി​വ​ജി ഗു​രു​വാ​യൂ​ർ, സാ​നി​യ അ​യ്യ​പ്പ​ൻ, അ​നീ​ഷ് ജി. ​മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം മാ​ർ​ച്ച് 28ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.