ജയറാം- വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാർക്കോണി മത്തായിയിലെ പുതിയ ഗാനം പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. സനൽ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആത്മീയയാണ് സിനിമയിലെ നായിക. അജു വർഗീസ്, ജോയ് മാത്യു, സുധീർ കരമന, മാമുക്കോയ, അനീഷ്, കലാഭവൻ പ്രജോദ്, മല്ലിക സുകുമാരൻ, ഇടവേള ബാബു, ശശി കലിംഗ, ടിനി ടോം എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സത്യൻ സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.