വിനീത് ശ്രീനിവാസൻ, മാത്യു തോമസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ പ്രണയഗാനം പുറത്തുവിട്ടു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം നൽകിയ ഗാനം ആലപിച്ച സൗമ്യ രാമകൃഷ്ണൻ, ദേവദത്ത് ബിജിപാൽ എന്നിവർ ചേർന്നാണ്.
സ്കൂൾ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ഒരു അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.
പ്ലാൻ ജെ സ്റ്റുഡിയോസ്, ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജോമോൻ ടി. ജോണ്, ഷെബിൻ ബക്കർ, ഷമീർ മുഹമ്മദ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.