ആത്മഹത്യയോ കൊലപാതകമോ‍; ഉത്തരം തേടി "ദ് ​ഓ​ട്ടോ​പ്സി'
Thursday, August 1, 2019 3:07 PM IST
ഒ​രു ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ ക​ഥ പ​റ​യു​ന്ന ഹ്ര​സ്വ ചി​ത്രം ദ് ​ഓ​ട്ടോ​പ്സി കൈ​യ​ടി നേ​ടു​ന്നു. നി​ധി​ൻ പുളിമൂ​ട്ടി​ലാ​ണ് ചിത്രം സം​വി​ധാ​നം ചെയ്തിരിക്കുന്നത്. ജെ​റി ചെ​റി​യാ​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ജേ​ക്ക​ബ് സാം ​ആ​ണ് സം​ഗീ​തം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

ജീവനൊടുക്കിയ ആളുടേതെന്ന് ക​രു​ത​പ്പെ​ടു​ന്ന ഒ​രു മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഡോ​ക്ട​റു​ടെ അ​ടു​ക്ക​ലേ​ക്ക് കൊ​ണ്ടുവ​രു​ന്ന​തും എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന് തോ​ന്നു​ന്ന സം​ശ​യ​ങ്ങ​ൾ ക​ഥ​യെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തു​മാ​ണ് ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഡി​സ്നി ജ​യിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഡോ. ​ജോ​ർ​ജ് ഇ​ടി​ക്കു​ള എന്ന ക​ഥാ​പാ​ത്ര​മാ​ണ് ക​ഥ​യെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.