പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേയുടെ ട്രെയിലർ പുറത്തുവിട്ടു. പതിനെട്ടാം പടിക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയാണിത്. ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ കാറ്ററിംഗ് തൊഴിലാളിയുടെ കഥാപാത്രത്തെയാണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
തമിഴ് നടൻ പ്രസന്ന, വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, ഐമ റോസ്മി, ധർമജൻ ബോൾഗാട്ടി, കോട്ടയം നസീർ, പൊന്നമ്മ ബാബു, സ്ഫടികം ജോർജ് തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നുണ്ട്.
മാജിക്ക് ഫ്രേംസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.