പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേയിലെ ആദ്യ ഗാനം പുറത്തുവിട്ടു. തമിഴ് നടൻ ധനുഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, ധർമജൻ ബോൾഗാട്ടി, തമിഴ് നടൻ പ്രസന്ന, മിയ, പ്രയാഗ മാർട്ടിൻ, കോട്ടയം നസീർ, സ്ഫടികം ജോർജ്, കൊച്ചുപ്രേമൻ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.