ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി ദു​ൽ​ഖ​ർ; സോ​യ ഫാ​ക്ട​റി​ന്‍റെ ട്രെ​യി​ല​ർ കാ​ണാം
Thursday, August 29, 2019 2:54 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം സോ​യ ഫാ​ക്ട​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദു​ൽ​ഖ​ർ അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് സോ​യ ഫാ​ക്ട​ർ.

സോ​നം ക​പൂ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു​ജ ചൗ​ഹാ​ൻ എ​ഴു​തി​യ ദ് ​സോ​യ ഫാ​ക്ട​ർ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.