പകയും പ്രതികാരവുമായി മൂത്തോൻ; ട്രെയിലർ എത്തി
Friday, October 11, 2019 6:05 PM IST
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത "മൂത്തോൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷദ്വീപിന്‍റെ മനോഹാരിതയും മുംബൈ തെരുവുകളുടെ ഇരുണ്ട കാഴ്ചകളും കോർത്തിണക്കിയതാണ് ട്രെയിലർ.

തന്‍റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിൻ ചിത്രത്തിലെത്തുന്നത്. നിവിന്‍ പോളിയെക്കൂടാതെ ശോഭിത ധുലിപല, ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, സുജിത് ശങ്കർ മെല്ലിസ രാജു, ഹരീഷ് ഖന്ന, രാജു തോമസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സംവിധായിക തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. ഗീതുവിന്‍റെ ഭർത്താവ് രാജീവ് രവിയാണ് ഛായാഗ്രാഹകൻ. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് ക‍ശ്യപാണ്.

വിനോദ് കുമാർ, അജയ് റായ്, അലൻ മക്‌അലക്സ്, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ എട്ടിന് തീയറ്ററുകളിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.