ബോംബെ ജയശ്രീയുടെ മധുരസ്വരത്തിൽ മാമാങ്കത്തിലെ താരാട്ടുപാട്ട് എത്തി
Saturday, November 23, 2019 1:00 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി എം. ​പ​ത്മ​കു​മാ​ർ ഒ​രു​ക്കു​ന്ന ബ്രഹ്മാണ്ഡചിത്രം മാ​മാ​ങ്ക​ത്തി​ലെ പുതിയ ഗാ​നം പു​റ​ത്തു​വി​ട്ടു. രാരോ രാരോ എന്നു തുടങ്ങുന്ന താരാട്ടുപാട്ട് ആലപിച്ചിരിക്കുന്നത് ബോംബെ ജയശ്രീയാണ്. അജയ് ഗോപാലിന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ ഈ​ണം നല്കിയിരിക്കുന്നു.

മമ്മൂട്ടിയെ കൂടാതെ ഉ​ണ്ണി മു​കു​ന്ദ​ൻ, പ്രാ​ചി തെ​ഹ്‌ലാ​ൻ, സി​ദ്ധി​ഖ്, അ​ച്യു​ത​ൻ, അ​നു സി​ത്താ​ര, ഇ​നി​യ, ക​നി​ഹ, ത​രു​ണ്‍ അ​റോ​റ, സു​രേ​ഷ് കൃ​ഷ്ണ, മ​ണി​ക്കു​ട്ട​ൻ, സു​ദേ​വ് നാ​യ​ർ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ​ഴ​ശി​രാ​ജ​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ച​രി​ത്ര സി​നി​മ​യാ​ണ് മാ​മാ​ങ്കം. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും മാ​മാ​​ങ്കം പു​റ​ത്തി​റ​ക്കും. കാ​വ്യ ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.