ഷെയ്ൻ നിഗം നായകനാകുന്ന വലിയ പെരുന്നാളിന്റെ ട്രെയിലർ പുറത്തുവിട്ടു. ഡിമൽ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിനായകൻ, അതുൽ കുൽക്കർണി, സൗബിൻ ഷഹീർ, സൗബിൻ ഷഹീർ, ജോജു ജോർജ്, അലൻസിയർ എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാപ്റ്റൻ രാജുവും സിനിമയിൽ വേഷമിടുന്നുണ്ട്. അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമയാണിത്.
സംവിധായകനൊപ്പം തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. അൻവർ റഷീദ്, ഷൂഹൈബ്, മോനിഷ രാജീവ് എന്നിവരാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.