സി​സി​ലി പാ​ടി​യ ഭക്തി ഗാ​നം "ശി​ലോം'
Monday, January 13, 2020 11:04 AM IST
പി​ന്ന​ണി ഗാ​യി​ക സി​സി​ലി ഏ​ബ്ര​ഹാം പാ​ടി ശി​ലോം എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ക്രി​സ്തീ​യ ഭ​ക്തി ഗാ​നം വൈ​റ​ലാ​കു​ന്നു. ജീ​വി​ത യാ​ത്ര​യി​ൽ... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം സി​സി​ലി​യു​ടെ സ്വ​ര മാ​ധു​ര്യ​ത്താ​ൽ കൂ​ടു​ത​ൽ ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ഞ്ജു ഡേ​വി​ഡ് എ​ന്ന ഗാ​യ​ക​നാ​ണ് സി​സി​ലി​ക്കൊ​പ്പം ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​യ​ക്ക​പ്പെ​ട്ട​വ​ൻ എ​ന്ന അ​ർ​ത്ഥം വ​രു​ന്ന ശി​ലോം എ​ന്ന പേ​രി​ൽ യൂ​ടൂ​ബി​ൽ വൈ​റ​ലാ​യ ഗാ​നം സി​സി​ലും സ​ഞ്ജു ഡേ​വി​ഡും പാ​ടു​ന്ന വി​ഷ്വ​ലോ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ഷ്വാ ര​ചി​ച്ച വ​രി​ക​ൾ​ക്കു സി​ജോ​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ഡേ​വി​ഡ് ഷോ​ണാ​ണ് ഗാ​നം പ്രോ​ഗ്രാം ചെ​യ്തി​രി​ക്കു​തും വി​ഷ്വ​ലു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും.

ഏ​റെ നാ​ളി​നു ശേ​ഷം സി​സി​ലി​യു​ടെ ശ​ബ്ദ​ത്തി​ൽ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ന്ന ഗാ​ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ശി​ലോം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.