അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സന്തോഷ് വർമ, ഡോ. കൃതയ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്, കെ.എസ്. ചിത്ര എന്നിവർ ചേർന്നാണ്.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണിത്.
സംവിധായകൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. വേഫെറർ ഫിലിംസും എം സ്റ്റാർ ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.