ടൊവിനോ തോമസ് നായകനാകുന്ന ഫോറൻസിക് എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. അഖിൽ പോൾ, അനസ് ഖാൻ എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകർ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും.
മംമ്ത മോഹൻദാസ് ആണ് ചിത്രത്തിലെ നായിക. ഒരു പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെയാണ് സിനിമയിൽ മംമ്ത അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കർ, അൻവർ ഷെറീഫ്, പ്രതാപ് പോത്തൻ, അനിൽമുരളി, ശ്രീകാന്ത് മുരളി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നെവിസ് സേവ്യർ, സിജു മാത്യു എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അഖിൽ ജോർജ് ആണ് സിനിമയ്ക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത്. ജേക്ക്സ് ബിജോയിയുടേതാണ് സംഗീതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.