നാലാം സെമസ്റ്റർ എംഎസ്സി എൻവയണ്മെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ് പരീക്ഷയുടെ ഫലം
Friday, September 27, 2019 11:24 PM IST
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി എൻവയണ്മെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ പ്രിന്റ് ആൻഡ് ഇലക്ട്രോണിക്സ് ജേർണലിസം (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (നോണ് സിഎസ്എസ്) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് മൈക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ നാലാം സെമസ്റ്റർ ബിഎഡ് (സ്പെഷൽ എഡ്യൂക്കേഷൻ ഐഡി ആൻഡ് എൽഡി റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബർ 10വരെ അപേക്ഷിക്കാം.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ ഒന്പതുവരെ അപേക്ഷിക്കാം.
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 11 വരെ അപേക്ഷിക്കാം.
2018 നവംബറിലെ രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ്) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ്) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ പത്താം സെമസ്റ്റർ ഡിഡിഎംസിഎ (ഡ്യുവൽ ഡിഗ്രി എംസിഎ 2014 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ എംകോം (സിഎസ്എസ്) നവംബർ 2018 (റെഗുലർ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഒക്ടോബർ മൂന്നു മുതൽ അഞ്ചുവരെ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇജെ അഞ്ച് സെക്ഷനിൽ (റൂം നന്പർ 226) ഹാൾടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം.