സൈ​ക്കി​ൾ സ​ഞ്ചാ​രിക്ക് "​കി​ഡ്സ് ഓ​ഫ് ഹാ​പ്പി ഹൈ​ദ​രാ​ബാ​ദി' ന്‍റെ ആദരം
സൈ​ക്കി​ൾ സ​ഞ്ചാ​രിക്ക്  "​കി​ഡ്സ് ഓ​ഫ് ഹാ​പ്പി ഹൈ​ദ​രാ​ബാ​ദി' ന്‍റെ ആദരം
Friday, November 5, 2021 6:08 PM IST
സൈ​ക്കി​ൾ സ​ഞ്ചാ​രി​യായ യുവാവിനു "​കി​ഡ്സ് ഓ​ഫ് ഹാ​പ്പി ഹൈ​ദ​രാ​ബാ​ദി' ന്‍റെ ആദരം. ഹൈ​ദ​രാ​ബാ​ദ് പ​ല​പി​ട്ടാ പാ​ർ​ക്കി​ൽ ന​ട​ന്ന ചടങ്ങിലാണ് മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി സ്വദേശിയായ അ​രു​ണ്‍ എന്ന ഇരുപത്തിനാലുകാരനെ ആ​ദ​രി​ച്ച​ത്.​

യാ​ത്ര​യു​ടെ ല​ക്ഷ്യ​ത്തി​ൽ സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ​ക്ക് എ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം, മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും എ​ട്ടു ഭാ​ഷ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബോ​ർ​ഡ് ഡോ.​ജി.​ച​ന്ദ്ര​ശേ​ഖ​ർ റെ​ഡ്ഡി ഐ​എ​ഫ്എ​സ് പ്ര​കാ​ശ​നം ചെ​യ്തു.​ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സൈ​ക്ലിംഗ് ക്ല​ബ് ആ​യ ഹാ​പ്പി ഹൈ​ദ​രാ​ബാ​ദാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കു​ക​യും അ​വ​രു​മാ​യി ചേ​ർ​ന്നാ​ണ് ഇ​ത്ത​രം ഒ​രു ആ​ശ​യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ളെ ഭി​ക്ഷാ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് യാ​ത്ര​ക്കി​ട​യി​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താണ് ത​ന്‍റെ യാ​ത്ര​യു​ടെ ല​ക്ഷ്യ​മാ​യി ഇ​തെ​ടു​ത്ത​തെ​ന്ന് അ​രു​ണ്‍ പ​റ​ഞ്ഞു.​പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ അ​രു​ണി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ യാ​ത്ര​യി​ൽ താ​മ​സി​ക്കാ​ൻ ടെ​ന്‍റും വാ​ഹ​ന​ത്തി​ന് ത​കാ​രാ​ർ സം​ഭ​വി​ച്ചാ​ൽ പ​രി​ഹ​രി​ക്കാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്.​ യു​വാ​വി​ന് കു​ടും​ബ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്.


​എം​ബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​രു​ണ്‍ എംകോം ചെ​യ്യു​ന്നു.​യാ​ത്ര​ക്കി​ട​യി​ലു​ള്ള മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും ച​രി​ത്ര പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് അ​വ കാ​മ​റ​യി​ൽ പ​ക​ർ​ത്തി ത​ന്‍റെ "ടൈം ടു ​ഗോ വി​ത് എ​ആ​ർ' എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ച്ചു വ​രു​ന്നു.​

ഏ​തൊ​രു പ്ര​തി​സ​ന്ധി​യേ​യും ത​ര​ണം ചെ​യ്ത് ത​ന്‍റെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ കീ​ഴ​ട​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​വു​മാ​യാ​ണ് വ​ട​ക്കേ തു​രു​ത്തു​മേ​ൽ ആ​ന​ന്ദി​ന്‍റേയും രാ​ധ​യു​ടെ​യും മ​ക​നാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ യാ​ത്ര.