പ്രമുഖ ഓണ്‍ലൈൻ വ്യാപാര സൈറ്റായ ആമസോണിന്റെ പ്രൈം മെന്പർഷിപ്പിൽ കേരളത്തിൽ നിന്നും അംഗങ്ങളാകുന്നവരുടെ എണ്ണത്തിൽ വർധനവ്. കൊച്ചിക്കു പുറമേ ചെറിയ പട്ടണങ്ങളായ ഇടുക്കി, മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലുള്ള ഉപഭോക്താക്കളും ആമസോണ്‍ പ്രൈമിന്റെ നേട്ടങ്ങൾ ആസ്വദിക്കുന്നവരാണ്. വസ്ത്രങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ആരോഗ്യ-വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയാണ് വരിക്കാർ കൂടുതലായി വാങ്ങുന്നത്.
2016ൽ തുടങ്ങിയ ആമസോണ്‍ പ്രൈം ഷോപ്പിംഗ്. വാർഷിക അംഗത്വ ഫീസായ 999 രൂപയ്ക്ക് പരിധിയില്ലാത്ത അതിവേഗ വിതരണം, പുതിയ ഉത്പന്നങ്ങളുടെ നിര, വിപുലമായ ഡിസ്കൗണ്ട്, ആമസോണ്‍ പ്രൈം മ്യൂസിക്കിൽ പരിധിയില്ലാതെ പരസ്യരഹിത സൗജന്യ സംഗീതം, പരസ്യരഹിത ആമസോണ്‍ പ്രൈം വീഡിയോ, ഇബുക്ക് എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.
’’ആമസോണ്‍ പ്രൈമിന് കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈം അംഗത്വം എടുത്തവർക്ക് ഷോപ്പിംഗ്, വിനോദ സേവനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ആഗോളതലത്തിൽ പത്തുകോടി അംഗങ്ങൾക്ക് ഏറ്റവും പുതിയതും എക്സ്ക്ലൂസിവുമായ ബോളിവുഡ്, അന്താരാഷ്ട്ര, പ്രാദേശിക വീഡിയോകൾ കാണാൻ ആമസോണ്‍ പ്രൈം വീഡിയോയും പരസ്യരഹിത സംഗീതം ആസ്വദിക്കാൻ ആമസോണ്‍ പ്രൈം മ്യൂസിക്കും ലഭ്യമാണ്. ഏറ്റവും മികച്ച ഓഫറുകളുള്ള ഷോപ്പിംഗ്, മികച്ച വിൽപ്പനയുള്ള ഇ ബുക്കുകളും ആമസോണ്‍ പ്രൈം വാഗ്ദാനം ചെയ്യുന്നുണ്ട്’’.
ആമസോണ്‍ ഇന്ത്യ പ്രൈം മെന്പർ ഗ്രോത്ത് ആൻഡ് എൻഗേജ്മെന്റ് മേധാവി സുബ്ബു പളനിയപ്പൻ പറഞ്ഞു.