തൃശൂർ: ടിസിഎൽ നിർമിതബുദ്ധി ഉൗർജം പകരുന്ന 4കെ എഐ സ്മാർട്ട് ടിവി ശ്രേണി വിപണിയിലിറക്കി. 85 ഇഞ്ച് പി8 എം 4കെ എഐ ടിവിയാണ് ശ്രദ്ധേയം. ‘ജീവിതത്തേക്കാൾ വലുത്’ എന്നാണ് ഈ ടിവിക്കു നൽകിയ വിശേഷണം. ദീപാവലിയോടനുബന്ധിച്ച് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ടിവിയുടെ പിക്ചർ എൻജിൻ നിയന്ത്രിക്കുന്നതു നിർമിത ബുദ്ധിയുള്ള അൽഗോരിഥം ആണ്. ഗുണമേന്മയും തെളിച്ചവുമുള്ള ചിത്രങ്ങൾക്കൊപ്പം സൗണ്ട് എൻജിൻ ലഭ്യമാക്കുന്നതു മികച്ച ശബ്ദമാണ്. മൂന്നു വർഷത്തെ അധിക വാറന്റിയുണ്ട്. 43 ഇഞ്ച് ടിവി വില-24,990 രൂപ, 50 ഇഞ്ച്-29,990 രൂപ, 55 ഇഞ്ച്-31,990 രൂപ, 65 ഇഞ്ച്-49,990 രൂപ, 85 ഇഞ്ച്-51,990 രൂപ.
ടിസിഎലിന് 9,50,000 മണിക്കൂറുകളുടെ പ്രീമിയം ഡിജിറ്റൽ എന്റർടെയ്ൻമെന്റ് കണ്ടന്റ് ആണുള്ളത്. ഇതിൽ 25 ഭാഷകൾ ഉൾപ്പെടും. നെറ്റ്ഫ്ളിക്സ്, യൂട്യൂബ്, ഹോട്ട്സ്റ്റാർ, ജിയോ സിനിമ, ഇറോസ് നൗ, സീ5, യുപ്പ് ടിവി, വൂട്ട്, ഓൾട്ട് ബാലാജി തുടങ്ങി നിരവധി കണ്ടന്റ് പങ്കാളികളുമുണ്ട്.