പുതുതലമുറ സ്മാർട്ട് ടിവികളുമായി ഒനിഡ ഇഗൊ
Monday, November 4, 2019 3:33 PM IST
ഇന്ത്യൻ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ ബ്രാൻഡായ ഒനിഡ ഉപബ്രാൻഡായ ഇഗൊയ്ക്കു കീഴിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ സ്മാർട്ട് എൽഇഡി ടിവികളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നു.
എൽഇഡി ഉൽപ്പന്നങ്ങളുടെ പുതിയ സ്മാർട് ശ്രേണി 32എച്ച്ഡി റെഡി സ്മാർട്ട്, 24ന് അവതരിപ്പിച്ച 40 എഫ്എച്ച്ഡി സ്മാർട്ട്, പ്രത്യേക മോഡലായ 50 4കെ യുഎച്ച്ഡി സ്മാർട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. എല്ലാ മോഡലുകളും ഫ്ളിപ്പ്കാർട്ടിൽ ലഭിക്കും.
ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ് തുടങ്ങിയവ ഇതിൽ ലഭിക്കും. 1.07 ബില്ല്യൻ നിറങ്ങൾ നിറഞ്ഞതാണ് ഈ മോഡലിന്റെ ഡിസ്പ്ലേ. 3840-2160 പിക്സൽ സാധാരണ എച്ച്ഡിയെക്കാൾ നാലു മടങ്ങ് വിശദാംശങ്ങൾ നൽകും. 40എഫ്എച്ച്ഡി സ്മാർട്ട് മോഡൽ 500 വാട്ട്സ് പിഎംപിഒ ബിൽറ്റ് ഇൻ ബീറ്റ് ബോക്സുമായാണ് വരുന്നത്. 40എഫ്എച്ച്ഡി സ്മാർട്ടിലും 32 എഫ്എച്ച്ഡി സ്മാർട്ടിലും മൾട്ടി കോർ പ്രോസസറാണ്. ഇത് വെബ് ബ്രൗസിംഗ്് വേഗത്തിലാക്കുമെന്ന് മിർക് ഇലക്ട്രോണിക്സ് എംഡി വിജയ് മൻസുഖാനി പറഞ്ഞു.