കേ​ര​ള പോ​ലീ​സി​നു പു​തി​യ വെ​ബ് പോ​ർ​ട്ട​ൽ
കേ​ര​ള പോ​ലീ​സി​നു പു​തി​യ വെ​ബ് പോ​ർ​ട്ട​ൽ
Tuesday, May 19, 2020 3:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​ദ്ഘാ​​ട​​നം ചെ​​​യ്തു. നി​​​ല​​​വി​​​ലു​​​ള്ള keralapolice.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ​​ത്ത​​ന്നെ ല​​​ഭി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റ് സ്റ്റേ​​​റ്റ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രാ​​​ണു ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക​ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മാ​​​ത്രം അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട വ​​​കു​​​പ്പു​​​ത​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ളും സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ളും ലോ​​​ഗി​​​ൻ ചെ​​​യ്തു മാ​​​ത്ര​​​മേ കാ​​​ണാ​​​ൻ ക​​​ഴി​​​യൂ. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നി​​​ല​​​വി​​​ൽ ഉ​​​ള്ള അ​​​യാ​​​പ്സ് യൂ​​​സ​​​ർ​​​നെ​​​യി​​​മും പാ​​​സ്‌​​വേ​​​ഡും ന​​​ൽ​​​കി ലോ​​​ഗി​​​ൻ ചെ​​​യ്യാം.


നി​​​ല​​​വി​​​ലു​​​ള്ള വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​തി​​​യ വെ​​​ബ്സൈ​​​റ്റി​​​ലേ​​​ക്കു പൂ​​​ർ​​ണ​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തു​​​വ​​​രെ പ​​​ഴ​​​യ വെ​​​ബ്സൈ​​​റ്റ് old.keralapolice. gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്കും. ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​നി​​​മു​​​ത​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും ല​​​ഭി​​​ക്കും. ‌