ഡി​ജി​റ്റ​ൽ വാ​യ്പാത​ട്ടി​പ്പ്: ആ​പ്പു​ക​ൾ​ക്കു നി​യ​ന്ത്ര​ണ​വു​മാ​യി കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ലൂ​ടെ വാ​യ്പാത​ട്ടി​പ്പു ന​ട​ത്തു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കു കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ കേ​ന്ദ്ര തീ​രു​മാ​നം. പ​ണം വാ​യ്പ ന​ൽ​കു​ന്ന 27 ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ല​ക‌്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന് ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യം അ​യ​ച്ച അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ നീ​ക്ക​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത യാറായി​രി​ക്കു​ന്ന​ത്.

ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ ഇ​ൻ​സ്റ്റ​ന്‍റാ​യി വാ​യ്പ അ​നു​വ​ദി​ക്കു​ന്ന ആ​പ്പു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ആ​പ്പു​ക​ൾ വ​ഴി​യു​ള്ള വാ​യ്പ​ക​ളി​ലൂ​ടെ രാ​ജ്യ​ത്ത് ക​ട​ക്കെ​ണി മൂ​ലം ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ തീ​രു​മാ​നം. എ​ന്നാ​ൽ ഏ​തെ​ല്ലാം ആ​പ്പു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്ന വി​വ​രം ഇ​തു​വ​രെ പു​റ​ത്തു​ വി​ട്ടി​ട്ടി​ല്ല.


നേ​ര​ത്തേ, 250ല​ധി​കം ചൈ​നീ​സ് ആ​പ്പു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രു​ന്നു. സോ​ഷ്യ​ൽ നെ‌​റ്റ്‌​വ​ർ​ക്ക്, ഗെ​യി​മിം​ഗ്, ഇ-​കൊ​മേ​ഴ്സ്, വാ​ർ​ത്ത, ബി​സി​ന​സ്, ഫോ​ട്ടോ, വീ​ഡി​യോ എ​ഡി​റ്റിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​പ്പു​ക​ൾ​ക്കാ​ണ് കേ​ന്ദ്രം ത​ട​യി​ട്ട​ത്.