ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍; പുതിയ ഫീച്ചറുമായി വാട്സ്ആപ്
Tuesday, October 15, 2024 12:37 PM IST
ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്. ചാറ്റ്-സ്പെസിഫിക് തീമുകളാണ് ഒരുക്കുന്നത്.
20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളിലുമുള്ള തീമുകളാണ് മെറ്റ ഇതിനായി ഒരുക്കുന്നതെന്നാണ് വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട്.
ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്യാനാകും. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ.
മെറ്റ എഐക്ക് ശബ്ദ നിര്‍ദേശം നല്കിയാല് ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ലഭിക്കുന്ന ഫീച്ചര്‍ വാട്സ്ആപ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.
ഒരു ചിത്രം അപ്ലോഡ് ചെയ്താല്‍ അതെന്താണ് എന്ന് മെറ്റ എഐ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുകയാണെന്നാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു.