ബി​എ​സ്6 ടൂ-​വീ​ല​ർ ഹോ​ണ്ട ആ​ക്ടീ​വ
ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ രാ​ജ്യ​ത്തെ ആ​ദ്യ ബി​എ​സ്-6 ടൂ-​വീ​ല​ർ പ്രീ​മി​യം ആ​ക്ടീ​വ 125 വി​പ​ണി​യി​ലെ​ത്തി​ച്ചു. ഏ​പ്രി​ൽ 2020ലെ ​സ​മ​യ പ​രി​ധി​ക്കു വ​ള​രെ മു​ന്പെ​യാ​ണ് ഹോ​ണ്ട പു​തി​യ ബി​എ​സ്-6 ടൂ​വീ​ല​ർ അ​വ​ത​രി​പ്പി​ച്ചിരിക്കുന്നത്.

ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​ലി​നീ​ക​ര​ണം വ​ലി​യ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു​ണ്ടെ​ന്നും ഈ ​ആ​ശ​ങ്ക​യ്ക്കു അ​റു​തി വ​രു​ത്താ​നാ​ണ് ഓ​ട്ടോ മൊ​ബൈ​ൽ വ്യ​വ​സാ​യം 2020 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ബി​എ​സ്-6 ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഹ​രി​ത പ​രി​സ്ഥി​തി​യി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​കും ബി​എ​സ്-6 ആ​ക്ടീ​വ 125ന്‍റെ അ​വ​ത​ര​ണ​മെ​ന്ന് ഇ​തു നി​ര​ത്തി​ലി​റ​ക്കി​യ കേ​ന്ദ്ര ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞു.

ഹോ​ണ്ട​യു​ടെ ഡി​എ​ൻ​എ ആ​യ മൊ​ബി​ലി​റ്റി​യു​ടെ ആ​ധു​നി​ക​വ​ൽ​ക്ക​ര​ണം എ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹോ​ണ്ട ആ​ക്ടീ​വ 125 ബി​എ​സ്-6 അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ലൂ​ടെ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ വ​ലി​യൊ​രു വി​പ്ല​വ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മി​നോ​രു കാ​റ്റോ പ​റ​ഞ്ഞു.


സ്റ്റാ​ൻ​ഡേ​ർ​ഡ്, അ​ലോ​യ്, ഡീ​ല​ക്സ് എ​ന്നി​ങ്ങ​നെ മൂ​ന്നു വേ​രി​യ​ന്‍റു​ക​ളി​ൽ ആ​ക്ടീ​വ 125 ബി​എ​സ്6 ല​ഭ്യ​മാ​ണ്. റി​ബ​ൽ റെ​ഡ് മെ​റ്റാ​ലി​ക്, മി​ഡ്നൈ​റ്റ് ബ്ലൂ ​മെ​റ്റാ​ലി​ക്, ഹെ​വി ഗ്രേ ​മെ​റ്റാ​ലി​ക്, പേ​ൾ പ്രെ​ഷ്യ​സ് വൈ​റ്റ് എ​ന്നി​ങ്ങ​നെ നാ​ലു നി​റ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ലെ എ​ക്സ്-​ഷോ​റൂം വി​ല സ്റ്റാ​ൻ​ഡാ​ർ​ഡ് പ​തി​പ്പി​ന് 67,490 രൂ​പ​യാ​ണ് വി​ല. മ​റ്റു ര​ണ്ട് വേ​രി​യ​ന്‍റു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 70,990 രൂ​പ​യും (അ​ലോ​യ്) 74,490 രൂ​പ​യു​മാ​ണ് (ഡീ​ല​ക്സ്) വി​ല. ആ​റു വ​ർ​ഷ​ത്തെ വാ​റ​ന്‍റി പാ​ക്കേ​ജും ന​ൽ​കു​ന്നു.