പി​യാ​ജി​യോ ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റ് തു​ട​ങ്ങി
കൊ​​​​ച്ചി: ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ പി​​​​യാ​​​​ജി​​​​യോ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​ബ്‌​​​​സി​​​​ഡി​​​​യ​​​​റി​​​​യാ​​​​യ പി​​​​യാ​​​​ജി​​​​യോ വെ​​​​ഹി​​​​ക്കി​​​​ള്‍​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് വാ​​​​ണി​​​​ജ്യ​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് സം​​​​വി​​​​ധാ​​​​നം www.apeautomall.com തു​​​​ട​​​​ങ്ങി.

രാ​​​​ജ്യ​​​​ത്തെ വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന​​​രം​​​​ഗ​​​​ത്ത് ഇ-​​​​കൊ​​​​മേ​​​​ഴ്‌​​​​സ് ഇ​​​​താ​​​​ദ്യ​​​​മാ​​​​ണെ​​​​ന്ന് പി​​​​യാ​​​​ജി​​​​യോ വെ​​​​ഹി​​​​ക്കി​​​​ള്‍​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡീ​​​​ഗോ ഗ്രാ​​​​ഫി പ​​​​റ​​​​ഞ്ഞു. ഇ​​​​രു​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള ഇ​-​​​കോ​​​​മേ​​​​ഴ്‌​​​​സ് സൈ​​​​റ്റ് ക​​​​മ്പ​​​​നി ക​​​​ഴി​​​​ഞ്ഞ മാ​​​​സം ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി.

ക​​​​മ്പ​​​​നി​​​​യു​​​​ടെ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​രോ പ്ര​​​​ദേ​​​​ശ​​​​ത്തും ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള മോ​​​​ഡ​​​​ലു​​​​ക​​​​ളും അ​​​​വ​​​​യു​​​​ടെ വി​​​​ല​​​​​​​​യും സംബന്ധിച്ച് അറിയാ​​​​ന്‍ ക​​​​ഴി​​​​യും.​


വാ​​​​ഹ​​​​നം ബു​​​​ക്ക് ചെ​​​​യ്ത് ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍​ഡോ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മു​​​​ഴു​​​​വ​​​​ന്‍ വി​​​​ല​​​​യും അ​​​​ട​​​യ്​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ഷ്ട​​​​മു​​​​ള്ള ധ​​​​ന​​​​കാ​​​​ര്യ​​​ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ നി​​​​ന്നു​ വാ​​​​യ്പ​​​​യും സൈ​​​​റ്റ് വ​​​​ഴി ല​​​​ഭ്യ​​​​മാ​​​​കും. 1000 രൂ​​​​പ​​​​യാ​​​​ണ് ബു​​​​ക്കിം​​​ഗ് ചാ​​​​ര്‍​ജ്.​ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍​ക്ക് തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ 2000 രൂ​​​​പ​​​​യു​​​​ടെ ഡി​​​​സ്‌​​​​കൗ​​​​ണ്ട് ല​​​​ഭി​​​​ക്കും.