ആവശ്യക്കാരില്ല!!! ഒടുവിൽ ഫോർഡും ഇന്ത്യ വിടുന്നു
ആവശ്യക്കാരില്ല!!! ഒടുവിൽ ഫോർഡും  ഇന്ത്യ വിടുന്നു
Friday, September 10, 2021 12:36 PM IST
ബം​​​ഗ​​​ളൂ​​​രു: അ​​​​മേ​​​​രി​​​​ക്ക​​​​ൻ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഫോ​​​​ർ​​​​ഡ് മോ​​​​ട്ടോ​​​​ർ ക​​​​ന്പ​​​​നി ഇ​​​​ന്ത്യ​​യി​​​​ലെ നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ ബി​​​​സി​​​​ന​​​​സ് ലാ​​​​ഭ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണി​​​​തെ​​​​ന്നു ക​​​​ന്പ​​​​നി​​ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ൽ കഴിഞ്ഞ 10 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 200 കോ​​​​ടി ഡോ​​​​ള​​​​റി​​​​ലേ​​​​റെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ത​​​ങ്ങ​​​ളു​​​ടെ പു​​​​തി​​​​യ കാ​​​​റു​​​​ക​​​​ൾ​​​ക്കു ഡി​​​​മാ​​​​ൻ​​​​ഡ് ഉ​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും ഫോ​​​​ർ​​​​ഡ് ഇ​​​​ന്ത്യ ത​​​​ല​​​​വ​​​​ൻ അ​​​​നു​​​​രാ​​​​ഗ് മെ​​​​ഹോ​​​​ത്ര പ​​​​റ​​​​ഞ്ഞു.​

നി​​​​ർ​​​​മാ​​​​ണ പ്ലാ​​​​ന്‍റു​​​​ക​​​​ളും യൂ​​​​ണി​​​​റ്റു​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​പൂ​​​​ട്ടാ​​​​നാ​​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. വി​​​​റ്റു​​​​പോ​​​​യ കാ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല്പ​​​​നാ​​​​ന​​​​ന്ത​​​​ര സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നു ഡീല​​​​ർ​​​​മാ​​​​ർ​​​​ക്കു തു​​​​ട​​​​ർ​​​​ന്നും ക​​​​ന്പ​​​​നി​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഡി​​​​മാ​​​​ൻ​​​​ഡു​​​​ള്ള ഏ​​​​താ​​​​നും മോ​​​​ഡ​​​​ലു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്ത് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തു വി​​​​ൽക്കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.


പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ലൂ​​​​ടെ 4000 ഫോ​​​ർ​​​ഡ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. നേ​​​​ര​​​​ത്തെ, മ​​​​ഹീ​​​​ന്ദ്ര ആ​​​​ൻ​​​​ഡ് മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ ഫോ​​​​ർ​​​​ഡ് ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

25 വ​​​​ർ​​​​ഷം മു​​​​ന്പ് രാ​​​​ജ്യ​​​​ത്തെ​​​​ത്തി​​​​യ ഫോ​​​​ർ​​​​ഡി​​​​നു രാ​​​​ജ്യ​​​​ത്തെ യാ​​​​ത്രാ വാ​​​​ഹ​​​​ന​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണു വി​​​​പ​​​​ണി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള​​​​ത്.

യു​​​​എ​​​​സ് വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ജ​​​​ന​​​​റ​​​​ൽ മോ​​​​ട്ടോ​​​​ഴ്​​​​സും ഹാ​​​​ർ​​​​ലി ഡേ​​​​വി​​​​ഡ്സ​​​​ണും അ​​​​ടു​​​​ത്തി​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ നി​​​​ർ​​​​മാ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.