ഇ​ല​ക്‌​ട്രി​ക് കാ​റു​മാ​യി ഫെ​റാ​രി​യും
ഇ​ല​ക്‌​ട്രി​ക് കാ​റു​മാ​യി ഫെ​റാ​രി​യും
Tuesday, May 16, 2023 5:09 PM IST
ജ​നീ​വ: സ്പോ​ർ​ട്സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫെ​റാ​രി അ​മേ​രി​ക്ക​യി​ൽ 425 കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്നു. 296 ജി​ടി​ബി, 296 ജി​ടി​എ​സ് ഹൈ​ബ്രി​ഡ് മോ​ഡ​ലു​ക​ളാ​ണു തി​രി​കെ​വി​ളി​ക്കു​ന്ന​ത്.

കാ​റി​ന്‍റെ ഇ​ന്ധ​ന​ടാ​ങ്കി​ലേ​ക്കു​ള്ള പെ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച​യാ​ണു കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന. ഈ ​കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നു ക​ന്പ​നി ഉ​ട​മ​ക​ളോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഫെ​റാ​രി ത​ങ്ങ​ളു​ടെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് കാ​ർ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2025ൽ ​ഇ​തു പു​റ​ത്തി​റ​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ന്നു ഫെ​റാ​രി സി​ഇ​ഒ ബെ​ന​ഡെ​റ്റോ വി​ഗ്ന ല​ണ്ട​നി​ൽ ന​ട​ന്ന കാ​ർ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​റ​ഞ്ഞു.

ഇ​തി​ലൂ​ടെ 2030നു​ള്ളി​ൽ ഫെ​റാ​രി​യു​ടെ കാ​ർ​ബ​ണ്‍ ന്യൂ​ട്രാ​ലി​റ്റി ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണു ക​ന്പ​നി​യു​ടെ പ്ര​തീ​ക്ഷ