ശരീരവേദനയ്ക്കും രോഗപ്രതിരോധ ശക്തിക്കും ഉത്തമം ബ​ബ്ലൂ​സ് നാ​ര​ങ്ങ
ശരീരവേദനയ്ക്കും രോഗപ്രതിരോധ ശക്തിക്കും  ഉത്തമം ബ​ബ്ലൂ​സ് നാ​ര​ങ്ങ
വ​ട​ക്ക​ഞ്ചേ​രി: കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി നാ​ര​ക കു​ടും​ബ​ത്തി​ലെ ഭീ​മ​ൻ നാ​ര​ങ്ങ​യാ​യ ബ​ബ്ലൂ​സ് നാ​ര​ങ്ങ.

ക​ന്പി​ളി നാ​ര​ങ്ങ, അ​ല്ലി​നാ​ര​ങ്ങ എ​ന്നൊ​ക്കെ ഓ​രോ പ്ര​ദേ​ശ​ത്തും ഇ​തി​ന് പേ​രു​ക​ളു​ണ്ട്. ചെ​റി​യ ഫു​ട്ബോ​ൾ വ​ലി​പ്പ​ത്തി​ൽ മ​ര​ത്തി​ൽ നി​റ​യെ നാ​ര​ങ്ങ നി​റ​ഞ്ഞ് കൊ​ന്പു​ക​ൾ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് കാ​ണാ​നും ഏ​റെ അ​ഴ​കാ​ണ്.

അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യും മ​ണ്ണും പ​രി​ച​ര​ണ​വു​മു​ള്ള പ​റ​ന്പു​ക​ളി​ൽ അ​ധി​കം ഉ​യ​ര​ത്ത​ല്ലാ​തെ ത​ന്നെ നി​റ​യെ നാ​ര​ങ്ങ​യു​മു​ണ്ടാ​കും. മ​ല​യോ​ര​ങ്ങ​ളി​ലാ​ണ് ന​ന്നാ​യി വ​ള​രു​ന്ന​ത്. പു​ളി​പ്പും മ​ധു​ര​വും ച​വ​ർ​പ്പും ക​ല​ർ​ന്ന രു​ചി​യാ​ണ് ബ​ബ്ലൂ​സ് നാ​ര​ങ്ങ​ക്ക്.


ന​ല്ല ക​ട്ടി​യു​ള്ള പു​റം​തോ​ടി​നു​ള്ളി​ൽ വ​ലി​യ അ​ല്ലി​ക​ൾ വെ​ള്ള നി​റ​ത്തി​ലും ചു​വ​പ്പ് നി​റ​ത്തി​ലും കാ​ണാം.

നി​ര​വ​ധി വി​റ്റാ​മി​നു​ക​ളും പ്രോ​ട്ടീ​നു​ക​ളും അ​ട​ങ്ങി​യ ബ​ബ്ലൂ​സ് നാ​ര​ങ്ങ ഡെ​ങ്കി​പ​നി​യു​ടെ വ​ര​വോ​ടെ​യാ​ണ് പ​റ​ന്പു​ക​ളി​ലെ താ​ര​മാ​യ​ത്.

പ​നി​ക്കു ശേ​ഷ​മു​ള്ള ശ​രീ​ര​വേ​ദ​ന മാ​റാ​നും പ്ര​തി​രോ​ധ ശ​ക്തി വ​ർ​ദ്ധി​പ്പി​ക്കാ​നും ര​ക്ത​ത്തി​ലെ കൗ​ണ്ട് കൂ​ട്ടാ​നും ഈ ​നാ​ര​ങ്ങ ക​ഴി​ച്ചാ​ൽ മ​തി​യെ​ന്ന് പ​റ​യു​ന്നു.