റൊ​ളീ​നി​യ മ​ല​യോ​ര​ത്ത് ഫ​ല​മ​ണി​ഞ്ഞു
റൊ​ളീ​നി​യ മ​ല​യോ​ര​ത്ത് ഫ​ല​മ​ണി​ഞ്ഞു
Wednesday, November 17, 2021 3:06 PM IST
വി​ദേ​ശ​യി​നം അ​പൂ​ർ​വ പ​ഴ​മാ​യ റൊ​ളീ​നി​യ മ​ല​യോ​ര​ത്ത് ഫ​ല​മ​ണി​ഞ്ഞു. വി​ദേ​ശ ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ അ​പൂ​ർ​വ​ശേ​ഖ​ര​മു​ള്ള അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ കു​ന്ന​ത്ത് ബേ​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് സീ​ത​പ്പ​ഴ​ത്തി​ന്‍റെ ബ്ര​സീ​ലി​യ​ൻ ബ​ന്ധു​വാ​യ'​റൊ​ളീ​നി​യ' വി​ള​ഞ്ഞ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന് എ​ത്തി​ച്ച റൊ​ളീ​നി​യ തൈ​യാ​ണ് ഇ​പ്പോ​ൾ ഫ​ല​മ​ണി​ഞ്ഞ​ത്. മ​ധു​ര​മേ​റി​യ വ​ലി​യ കാ​യ്ക​ളും പു​റ​ത്തെ ശ​ൽ​ക്ക​ങ്ങ​ൾ പോ​ലെ​യു​ള്ള തൊ​ലി​യും ഇ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

സീ​ത​പ്പ​ഴ​ച്ചെ​ടി​യേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ ധാ​രാ​ളം ശാ​ഖ​ക​ളോ​ടെ വ​ള​രു​ന്ന റൊ​ളീ​നി​യ മൂ​ന്നു​വ​ർ​ഷ​ത്തി​നുള്ളി​ൽ പു​ഷ്പി​ച്ച് കാ​യ്ക​ൾ വി​രി​ഞ്ഞു​തു​ട​ങ്ങും. വ​ർ​ഷ​ത്തി​ൽ പ​ല​ത​വ​ണ ഫ​ലം ത​രു​ന്ന പ​തി​വും ഇ​വ​യ്ക്കു​ണ്ട്.

റൊ​ളീ​നി​യ പ​ഴ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന വി​ത്തു​ക​ൾ കി​ളി​ർ​പ്പി​ച്ചെ​ടു​ക്കു​ന്ന തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്താം. പോ​ഷ​ക​സ​മൃ​ദ്ധ​വും ഏ​റെ രു​ചി​ക​ര​മാ​യ പ​ഴ​മാ​ണി​ത്. വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന സ്ഥ​ല​മാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യം. ആ​വ​ശ്യ​ത്തി​നു​ള്ള ഉ​യ​ര​ത്തി​ൽ മു​ക​ൾ​ഭാ​ഗം മു​റി​ച്ച് പ​ര​മാ​വ​ധി ശി​ഖ​ര​ങ്ങ​ളാ​ക്കി റൊ​ളീ​നി​യ മ​ര​ത്തെ വ​ള​ർ​ത്തു​ന്ന​താ​ണ് ഉ​ചി​തം. ഇ​ങ്ങ​നെ വ​ള​ർ​ത്തി​യാ​ൽ പ​ഴ​ങ്ങ​ൾ നി​ല​ത്തു​നി​ന്നു​ത​ന്നെ ശേ​ഖ​രി​ക്കാം.


കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യി​ൽ സ​മൃ​ദ്ധി​യാ​യി വ​ള​രു​ന്ന റൊ​ളീ​നി​യ​യു​ടെ തൈ​ക​ൾ മ​റ്റു​ള്ള​വ​ർ​ക്കും വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​ണ് വൈ​വി​ധ്യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി വി​ള​വ് കൊ​യ്യു​ന്ന കു​ന്ന​ത്ത് ബേ​ബി എ​ന്ന കെ.​വി. വ​ർ​ഗീ​സ്.