നോ​ക്കി​യ സി 01 ​പ്ല​സ് 2+32 മോ​ഡ​ൽ വി​പ​ണി​യി​ൽ
നോ​ക്കി​യ സി 01 ​പ്ല​സ് 2+32 മോ​ഡ​ൽ വി​പ​ണി​യി​ൽ
Wednesday, March 30, 2022 6:44 PM IST
കൊ​ച്ചി: എ​ച്ച്ഡി​എം ഗ്ലോ​ബ​ൽ ജ​ന​പ്രി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ മോ​ഡ​ലാ​യ നോ​ക്കി​യ സി ​ശ്രേ​ണി​യു​ടെ പു​തി​യ വ​ക​ഭേ​ദം നോ​ക്കി​യ സി 01 ​ഇ​ന്ത്യ​ൻ വി​പ​ണ​യി​ൽ. 32 ജി​ബി സം​ഭ​ര​ണ​ശേ​ഷി​യോ​ടെ​യാ​ണ് പു​തി​യ മോ​ഡ​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ബ​ജ​റ്റ് സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ഭാ​ഗ​ത്തി​ൽ എ​ൻ​ട്രി​ലെ​വ​ൽ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഫീ​ച്ച​റു​ക​ളാ​ണ് ഇ​തി​ൽ ല​ഭ്യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫീ​ച്ച​ർ ഫോ​ണു​ക​ളി​ൽ നി​ന്നും പ​ഴ​യ വേ​ഗ​ത കു​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ നി​ന്നും മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​ണ് നോ​ക്കി​യ സി 01 ​പ്ല​സ്. ഒ​രു വ​ർ​ഷ​ത്തെ റീ​പ്ലെ​യ്സ്മെ​ന്‍റ് ഗാ​ര​ന്‍റി, ജി​യോ എ​ക്സ്ക്ലൂ​സീ​വ് ഓ​ഫ​റാ​യി 600 രൂ​പ​യു​ടെ ഇ​ൻ​സ്റ്റ​ന്‍റ് പ്രൈ​സ് സ​പ്പോ​ർ​ട്ട് എ​ന്നി​വ​യോ​ടെ​യാ​ണ് ഈ ​ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 299 രൂ​പ​യ്ക്കോ അ​തി​ന് മു​ക​ളി​ലോ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മി​ന്ത്ര, ഫാ​ർ​മ​ഈ​സി, ഒ​യോ, മെ​യ്ക്ക്മൈ​ട്രി​പ് എ​ന്നി​വ​യി​ൽ 4000 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ടാ​കും.


എ​ച്ച്ഡി​ആ​ർ ഇ​മേ​ജിം​ഗ്, ഫെ​യ്സ് അ​ണ്‍​ലോ​ക്ക്, എ​ച്ച്ഡി പ്ല​സ് സ്ക്രീ​ൻ, ഉ​റ​പ്പു​ള്ള പോ​ളി​കാ​ർ​ബ​ണേ​റ്റ് ബോ​ഡി, ഒ​ക്ടാ കോ​ർ പ്രൊ​സ​സ​ർ, മി​ക​ച്ച വേ​ഗ​ത ന​ൽ​കു​ന്ന ആ​ൻ​ഡ്രോ​യ്ഡ് 11 (ഗോ ​എ​ഡി​ഷ​ൻ), ദി​വ​സം മു​ഴു​വ​ൻ ല​ഭി​യ്ക്കു​ന്ന ബാ​റ്റ​റി ലൈ​ഫ് തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​ക​ൾ. ബ്ലൂ, ​ഗ്രേ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. 2/16 ജി​ബി​യു​ടെ വി​ല 6299 രൂ​പ​യി​ലും 2/32 ജി​ബി​യു​ടെ വി​ല 6799 രൂ​പ​യി​ലും തു​ട​ങ്ങു​ന്നു.

എ​ല്ലാ പ്ര​മു​ഖ ഓ​ഫ് ലൈ​ൻ റീ​ട്ടെ​യ്ൽ സ്റ്റോ​റു​ക​ളി​ലും ഇ ​കൊ​മേ​ഴ്സ് പ്ലാ​റ്റ് ഫോ​മു​ക​ളി​ലും നോ​ക്കി​യ ഡോ​ട്ട് കോ​മി​ലും ല​ഭ്യ​മാ​ണ്.​ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത, കു​റ​ഞ്ഞ തു​ക​യ്ക്കു​ള്ള സ്മാ​ർ​ട്ട്ഫോ​ണി​ന് ഡി​മാ​ന്‍റ് വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​നു​ള്ള ക​ന്പ​നി​യു​ടെ ഉ​ത്ത​ര​മാ​ണ് ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ നോ​ക്കി​യ സി ​ശ്രേ​ണി​യെ​ന്നും എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ൻ​മീ​റ്റ് സി​ങ് കൊ​ച്ചാ​ർ പ​റ​ഞ്ഞു.