ഒ​പ്പോ എ​ഫ്21 പ്രോ ​എ​പ്രി​ൽ 15 മു​ത​ൽ വി​പ​ണി​യി​ൽ
ഒ​പ്പോ എ​ഫ്21 പ്രോ ​എ​പ്രി​ൽ 15 മു​ത​ൽ വി​പ​ണി​യി​ൽ
Thursday, April 14, 2022 8:12 PM IST
കൊ​ച്ചി: പ്ര​മു​ഖ ആ​ഗോ​ള സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ ഒ​പ്പോ, എ​ഫ്21 പ്രോ, ​എ​ഫ്21 പ്രോ 5​ജി സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ വി​ൽ​പ​ന തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. 22,900 രൂ​പ വി​ല​യു​ള്ള ഒ​പ്പോ എ​ഫ്21 പ്രോ ​എ​പ്രി​ൽ 15 മു​ത​ൽ വി​ൽ​പ​ന​യ്ക്കെ​ത്തും. ഏ​പ്രി​ൽ 21 മു​ത​ലാ​ണ് 26,999 രൂ​പ വി​ല​യു​ള്ള എ​ഫ്21 പ്രോ 5​ജി​യു​ടെ വി​ൽ​പ​ന തു​ട​ങ്ങു​ക. ഒ​പ്പോ എ​ൻ​കോ എ​യ​ർ2​പ്രോ ഇ​യ​ർ​ബ​ഡു​ക​ൾ 3,499 രൂ​പ​യ്ക്കും ല​ഭ്യ​മാ​കും.​ആ​വേ​ശ​ക​ര​മാ​യ ലോ​ഞ്ച് ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം ഓ​ണ്‍​ലൈ​ൻ, റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ളി​ൽ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​കും.

സോ​ണി​യു​ടെ ഐ​എം​എ​ക്സ്709 ആ​ർ​ജി​ബി​ഡ​ബ്ല്യു സെ​ൽ​ഫി സെ​ൻ​സ​റി​ന്‍റെ പി​ന്തു​ണ​യു​ള്ള എ​ഫ്21 പ്രോ​യു​ടെ 32 എം​പി കാ​മ​റ, പ്രൊ​ഫ​ഷ​ണ​ൽ പോ​ർ​ട്രെ​യി​റ്റ് ഫോ​ട്ടോ​ഗ്രാ​ഫി അ​നു​ഭ​വ​മാ​ണ് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. എ​ഐ പോ​ർ​ട്രെ​യ്റ്റ് എ​ൻ​ഹാ​ൻ​സ്മെ​ന്‍റ്, ബൊ​ക്കെ ഫ്ളെ​യ​ർ പോ​ർ​ട്രെ​യ്റ്റ്, സെ​ൽ​ഫി എ​ച്ച്ഡി​ആ​ർ തു​ട​ങ്ങി​യ നൂ​ത​ന സ​വി​ശേ​ഷ​ത​ക​ളു​മു​ണ്ട്. 2എം​പി മൈ​ക്രോ​ലെ​ൻ​സ് ഈ ​സെ​ഗ്മെ​ന്‍റി​ൽ ആ​ദ്യ​മാ​ണ്. ഈ ​രം​ഗ​ത്തെ ആ​ദ്യ​ത്തെ ഫൈ​ബ​ർ​ഗ്ലാ​സ്-​ലെ​ത​ർ ഡി​സൈ​നും, മൈ​ക്രോ​ലെ​ൻ​സി​നെ വ​ല​യം ചെ​യ്യു​ന്ന ഓ​ർ​ബി​റ്റ് ലൈ​റ്റും ഫോ​ണി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.​സ​ണ്‍​സെ​റ്റ് ഓ​റ​ഞ്ച്, കോ​സ്മി​ക് ബ്ലാ​ക്ക് എ​ന്നീ ര​ണ്ട് നി​റ​ങ്ങ​ളി​ലാ​ണ് ഫോ​ണ്‍ വ​രു​ന്ന​ത്.


64എം​പി പ്ര​ധാ​ന ക്യാ​മ​റ, 16എം​പി മു​ൻ ക്യാ​മ​റ, 2എം​പി ഡെ​പ്ത് ക്യാ​മ​റ, 2എം​പി മാ​ക്രോ ട്രി​പ്പി​ൾ ക്യാ​മ​റ യൂ​ണി​റ്റ് എ​ന്നി​വ​യു​മാ​യാ​ണ് എ​ഫ്21 പ്രോ 5​ജി വ​രു​ന്ന​ത്. ഡ്യു​വ​ൽ വ്യൂ ​വീ​ഡി​യോ, എ​ഐ സീ​ൻ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ്, ബൊ​ക്കെ ഫ്ളെ​യ​ർ പോ​ർ​ട്രെ​യ്റ്റ്, സെ​ൽ​ഫി എ​ച്ച്ഡി​ആ​ർ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​മു​ണ്ട്. എ​ഫ് സീ​രീ​സി​ലെ ഏ​റ്റ​വും മെ​ലി​ഞ്ഞ 5ജി ​ഫോ​ണ്‍ റെ​യി​ൻ​ബോ സ്പെ​ക്ട്രം, കോ​സ്മി​ക് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കും. ര​ണ്ട് ഫോ​ണു​ക​ൾ​ക്കും 128 ജി​ബി സ്റ്റോ​റേ​ജും 8ജി​ബി റാ​മും ഉ​ണ്ട്.

ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫോ​ണു​ക​ൾ വാ​ങ്ങാം. 10 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്കി​നൊ​പ്പം പ്ര​മു​ഖ ബാ​ങ്കു​ക​ളി​ൽ നി​ന്ന് 6 മാ​സം വ​രെ അ​ധി​ക ചെ​ല​വി​ല്ലാ​ത്ത ഇ​എം​ഐ​യും ല​ഭി​ക്കും. ഒ​റ്റ​ത്ത​വ​ണ സ്ക്രീ​ൻ മാ​റ്റി​സ്ഥാ​പി​ക്ക​ൽ, തി​രി​കെ വാ​ങ്ങ​ലി​ന് 70 ശ​ത​മാ​നം വ​രെ ഉ​റ​പ്പ്, ഏ​തെ​ങ്കി​ലും ബ്രാ​ൻ​ഡി​ന്‍റെ പ​ഴ​യ ഫോ​ണി​ന് 2000 രൂ​പ​യു​ടെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സ്, ഒ​രു ഒ​പ്പോ ഫോ​ണി​ന്് പ​ക​ര​മാ​യി 1000 രൂ​പ​യു​ടെ അ​ധി​ക ലോ​യ​ൽ​റ്റി ബോ​ണ​സ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും.