കാ​ന​റാ ബാ​ങ്ക് റൂ​പേ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഇ​നി യു​പി​ഐ​യി​ലും
കാ​ന​റാ ബാ​ങ്ക് റൂ​പേ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഇ​നി യു​പി​ഐ​യി​ലും
Friday, March 17, 2023 2:11 AM IST
കൊ​ച്ചി: കാ​ന​റാ ബാ​ങ്കി​ന്‍റെ റൂ​പേ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ജ​ന​പ്രി​യ ഡി​ജി​റ്റ​ല്‍ പേ​യ്മന്‍റ് സം​വി​ധാ​ന​മാ​യ യു​പി​ഐ പ്ലാ​റ്റ്‌​ഫോ​മി​ലും ല​ഭ്യ​മാ​ക്കി. എ​ന്‍​പി​സി​ഐ​യു​മാ​യി ചേ​ര്‍​ന്നാ​ണ് കാ​ന​റ ബാ​ങ്ക് ഈ ​സേ​വ​നം ആ​രം​ഭി​ച്ച​ത്. ഭീം ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കാ​ന​റ ബാ​ങ്ക് റൂ​പേ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് യു​പി​ഐ​യു​മാ​യി ബ​ന്ധി​പ്പി​ക്കാം. ഇ​തു​വ​ഴി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ ഡി​ജി​റ്റ​ലാ​യി പേ​മെ​ന്റു​ക​ള്‍ ന​ട​ത്താ​നും സൗ​ക​ര്യ​മൊ​രു​ങ്ങും.

ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ളെ പോ​ലെ ത​ന്നെ​യാ​ണി​ത്. പി​ഒ​എ​സ് മെ​ഷീ​ന്‍ ഇ​ല്ലാ​ത്തി​ട​ങ്ങ​ളി​ലും ക്യൂ ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് പേ​മെ​ന്റു​ക​ള്‍ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം റൂ​പേ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ല​ഭി​ക്കും. കാ​ന​റാ ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ച റൂ​പേ ക്ലാ​സി​ക്, റൂ​പേ പ്ലാ​റ്റി​നം, റൂ​പേ സെ​ല​ക്ട് എ​ന്നീ മു​ന്നി​നം ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ളും യു​പി​ഐ​യു​മാ​യി ബ​ന്ധി​പ്പി​ക്കാം.


ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ കാ​ന​റാ ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഇ​തു​വ​ഴി ല​ഭി​ക്കു​മെ​ന്ന് എ​ന്‍​പി​സി​ഐ എം​ഡി​യും സി​ഇ​ഒ​യു​മാ​യ ദി​ലീ​പ് അ​സ്‌​ബെ പ​റ​ഞ്ഞു. പ്രാ​യ​ഭേ​ദ​മ​ന്യേ യു​പി​ഐ എ​ല്ലാ​വ​രും ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ന​പ്രി​യ ഡി​ജി​റ്റ​ല്‍ പേ​മെ​ന്റ് സം​വി​ധാ​ന​മാ​യി മാ​റി​യി​ട്ടു​ണ്ട്. യു​പി​ഐ​യു​ടെ സ്വീ​കാ​ര്യ​ത​യും റൂ​പേ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​നെ ക​രു​ത്തും ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ പേ​മെ​ന്റ് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ കാ​ന​റാ ബാ​ങ്കു​മാ​യു​ള്ള ഈ ​പ​ങ്കാ​ളി​ത്തം സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.