പബ്ജി ലൈറ്റ് പി സി ഗെയിം ജിയോയിലൂടെ ഇന്ത്യയിൽ
Wednesday, July 10, 2019 9:14 PM IST
കൊച്ചി: ജനപ്രിയ ഗെയിമായ പബ്ജിയുടെ ഡെസ്ക്ടോപ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഗ്രാഫിക്സ് സംവിധാനത്തോടെയാണ് പബ്ജിയുടെ ലൈറ്റ് പതിപ്പ് ഇന്ത്യയിൽ ജിയോ ഡിജിറ്റൽ പാർട്ട്ണറായി അവതരിപ്പിക്കുന്നത്.
പബ്ജി ഡൌണ്‍ലോഡ് ചെയ്യാൻ https://gamesarena.jio.com എന്ന വെബ്സൈറ്റ് സന്ദർശിച്ചു രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. വേരിഫികേഷൻ പൂർത്തിയാകുമ്പോൾ രണ്ടാമത് ഒരു ഇമെയിൽ കൂടി ലഭിക്കും. ഇതിൽ റിവാർഡ് റെഡീം ചെയ്യുന്നതിനുള്ള റെഡെംപ്ഷൻ കോഡ് ഉണ്ടാകും.
റെഡെംപ്ഷൻ കോഡ് എങ്ങനെ ഉപയോഗിക്കാം:
പബ്ജി ലൈറ്റ്’ ഡൌണ്‍ലോഡ് ചെയ്തു രജിസ്റ്റെർ ചെയ്തശേഷം മെനു സ്റ്റോറിലേക്ക് പോകുക.
ഇതിൽ Add Bonus./Gift Code എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. നിശ്ചിത സ്ഥാനത്ത് റെഡെംപ്ഷൻ കോഡ് അടിച്ചുനൽകിയശേഷം റെഡീം ചെയ്യുക.