സോണിയുടെ എക്സ്ട്രാ ബാസ് ഹെഡ്ഫോണുകൾ അവതരിപ്പിച്ചു
Friday, August 16, 2019 4:44 PM IST
മികച്ച ബാസ് നൽകുന്നതും മറ്റ് ശബ്ദങ്ങളെ തടയുന്നതുമായ പുതിയ വയർലെസ് ഹെഡ് ഫോണ് സോണി ഇന്ത്യ പുറത്തിറക്കി. വില 16,990 രൂപ.
ക്വിക്ക് അറ്റൻഷൻ മോഡ് ഒരുക്കിയിരിക്കുന്നതിനാൽ, ഹെഡ്ഫോണ് ഓഫാക്കാതെ തന്നെ ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയാൻ സഹായിക്കുന്നതാണ് പുതിയ ഹെഡ്ഫോണ്.
വലത്തെ ഹെഡ്ഫോണ് ഹൗസിംഗിന് മുകളിൽ കൈവച്ചാൽ ഉടനേ മ്യൂസിക്കിന്റെ ശബ്ദം താഴുകയും ചുറ്റുമുള്ള മറ്റ് ശബ്ദങ്ങളും സംഭാഷണങ്ങളും ശ്രവിക്കാൻ സാധിക്കുകയും ചെയ്യും. ബാറ്ററി 30 മണിക്കൂർ ലൈഫ് ഉണ്ട്. മാത്രവുമല്ല, പത്ത് മിനിറ്റ് ചാർജിംഗിന് ശേഷം ഒരു മണിക്കൂർ വയർലെസ് പ്ലേബാക്ക് നൽകുന്നു.