കണ്ടൽക്കാട് മൊബൈൽ ആപ്പ് 11 ഭാഷകളിൽ
Tuesday, September 3, 2019 3:55 PM IST
കണ്ടൽക്കാടുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ഗോദ്റെജ് ആൻഡ് ബോയെസ് പുറത്തിറക്കിയ മൊബൈൽ ആപ്പ് മലയാളം ഉൾപ്പെടെ പത്തു പ്രാദേശിക ഭാഷകളിൽ കൂടി ലഭ്യമാക്കി. 2017-ൽ ഇംഗ്ലീഷിൽ പുറത്തിറക്കിയതാണ് ഈ ആപ്പ.്
ഇലകളുടെ ആകൃതി, പൂവിന്റെ നിറം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ കണ്ടലുകളെ തിരിച്ചറിയാൻ ഈ ആപ്പ് സഹായകമാകും.
ഓരോ ഇനങ്ങളുടേയും സവിശേഷതകൾ, ജൈവ വൈവിധ്യം, അവ നേരിടുന്ന നിലവിലെ വെല്ലുവിളികൾ, സംരക്ഷണ മാർഗങ്ങൾ, ഇതിൽ പങ്കെടുക്കുന്നവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ, സാങ്കേതിക വിഷയങ്ങൾ തുടങ്ങി ഒട്ടനവധി വിവരങ്ങൾ ഈ ആപ്പിലുണ്ട്.
ഇന്ത്യൻ തീരത്തുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, വനം വകുപ്പ ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, ഗവേഷകർ, പരിസ്ഥിതി സ്നേഹികൾ, പ്രകൃതി ഫോട്ടോഗ്രാഫർമാർ തുടങ്ങിയവർക്കെല്ലാം ഈ ആപ്പ് ഉപകാരപ്രദമാണെന്ന് ഗോദ്റെജ് കണ്സ്ട്രക്ഷൻ ബിസിനസ് മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ അനുപ് മാത്യു ചൂണ്ടിക്കാട്ടി.