മെ​സേ​ജു​ക​ൾ തനിയെ അ​പ്ര​ത്യ​ക്ഷ​മാ​കും; പു​ത്ത​ൻ ഫീ​ച്ച​റു​മാ​യി വാ​ട്സ് ആപ്
മും​​​ബൈ:​ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു ​​ശേ​​​​ഷം മെ​​​​സേ​​​​ജു​​​​ക​​​​ൾ ത​​​​നി​​​​യെ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന ‘ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫീ​​​​ച്ച​​​​ർ’ വാ​​​​ട്സ് ആ​​​​പ്പി​​​ൽ വ​​​രു​​​ന്നു. നി​​​​ല​​​​വി​​​​ൽ ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഫീ​​​​ച്ച​​​​ർ വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ എ​​​​ല്ലാ വാ​​​​ട്സ് ആ​​പ് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും ​ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​ട്ട്.

ഗ്രൂ​​​​പ്പ് മെ​​​​സേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​കും ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫീ​​​​ച്ച​​​​ർ ആ​​​​ദ്യ​​​​മെ​​​​ത്തു​​​​ക​​. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത മെ​​​​സേ​​​​ജു​​​​ക​​​​ൾ അ​​​​ഞ്ചു സെ​​​​ക്ക​​​​ൻഡിനു​​​​ള്ളി​​​​ലോ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ലോ സ്വ​​​​യം അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഫീ​​​​ച്ച​​​​ർ ബീ​​​​റ്റാ വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​തൊ​​​​ക്കെ മെ​​​​സേ​​​​ജു​​​​ക​​​​ളാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കേ​​​​ണ്ട​​​​തെ​​ന്നു യൂ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നാ​​​​കും. എ​​​​ത്ര സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മെ​​​​സ​​​​ജു​​​​ക​​​​ൾ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​ക​​​​ണ​​​​മെ​​​​ന്നു ഭാ​​​​വി​​​​യി​​​​ൽ യൂ​​​​സ​​​​റി​​നു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നാ​​​​വു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.


ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ മെ​​​​സ​​​​ഞ്ച​​​​റി​​​​ൽ ഡി​​​​സ​​​​പ്പി​​​​യ​​​​റിം​​​​ഗ് ഫീ​​​​ച്ച​​​​റി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സീ​​​​ക്ര​​​​ട്ട് കോ​​​​ണ്‍​വ​​​​ർ​​​​സേ​​​​ഷ​​​​ൻ ഫീ​​​​ച്ച​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. ഒ​​​​രു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കും​ വി​​​​ധ​​​​മാ​​​ണ് സീ​​​​ക്ര​​​​ട്ട് കോ​​​​ണ്‍​വ​​​​ർ​​​​സേ​​​​ഷ​​​​ൻ ഫീ​​​​ച്ച​​​​റി​​​​ലെ ക്ര​​​​മീ​​​​ക​​​​ര​​​​ണം.