സൂ​മി​നെ സൂ​ക്ഷി​ക്ക​ണം: കേ​ന്ദ്രം
സൂ​മി​നെ  സൂ​ക്ഷി​ക്ക​ണം: കേ​ന്ദ്രം
Friday, April 17, 2020 2:30 PM IST
ന്യൂ​ഡ​ൽ​ഹി: സൂം ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ആ​പ് സു​ര​ക്ഷി​ത​മ​ല്ലെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം ​ഓ​ഫ് ഇ​ന്ത്യ (സെ​ർ​ട്ട്-​ഇ​ൻ) സൂ​മി​നെ​പ്പ​റ്റി ആ​ശ​ങ്ക അ​റി​യി​ച്ച​ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യാ​ണ് സെ​ർ​ട്ട് ഇ​ൻ.

സ​ർ​ക്കാ​ർ ഓ​ഫീ​സ​ർ​മാ​ർ ഇ​തു​പ​യോ​ഗി​ക്കു​ന്ന​ത് ഇ​ന്ത്യ വി​ല​ക്കി​യി​രു​ന്നു.​സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്കും ഇ​തു സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​ണു പു​തി​യ മു​ന്ന​റി​യി​പ്പ്. വീ​ട്ടി​ലി​രു​ന്ന ജോ​ലി​ചെ​യ്യു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഈ ​ചൈ​നീ​സ് ആ​പ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​ഠ​ന​ത്തി​നും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു.


ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ക്രി​മി​ന​ലു​ക​ളു​ടെ കൈ​യി​ൽ ചെ​ല്ലാ​ൻ സൂ​മി​ന്‍റെ ഉ​പ​യോ​ഗം കാ​ര​ണ​മാ​കു​മെ​ന്നു സെ​ർ​ട്ട് ഇ​ൻ പ​റ​യു​ന്നു.

സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും പാ​ലി​ക്കാ​ൻ ക​ന്പ​നി വേ​ഗം ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നു സൂം ​ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​റി​ക് യു​വാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.