ജി​യോ​യി​ലും നി​ക്ഷേ​പി​ക്കാ​ൻ ഗൂ​ഗി​ൾ
ബം​​​​ഗ​​​​ളൂ​​​​രു: ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂഗി​​​​ൾ, റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സി​​​​ന്‍റെ ജി​​​​യോ​​​​പ്ലാ​​​​റ്റ്ഫോം​​​​സി​​​​ൽ 400 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. വ​​​​രു​​​​ന്ന ഏ​​​​ഴ് വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ 75000 കോ​​​​ടി​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഗൂ​​​ഗി​​​ൾ സി​​​ഇ​​​ഒ സു​​​​ന്ദ​​​​ർ​​​​പി​​​​ച്ചെ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ൽ ഫേ​​​​സ​​​​ബു​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ദേ​​​​ശ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​ക്ക് ജി​​​​യോ പ്ലാ​​​​റ്റ്ഫോം​​​​സി​​​​ൽ വ​​​​ലി​​​​യ നി​​​​ക്ഷേ​​​​പ​​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​​ന്ന് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന വാ​​​​ർ​​​​ഷി​​​​ക പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി സൗ​​​​ദി അ​​​​രാം​​​​കോ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത​ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​​റി​​​​യി​​​​ക്കു​​​​മെ​​​​ന്നു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്നു.