ബെയ്ദു , വെയ്ബൊ ആപ്പുകൾ പടിക്കുപുറത്ത്!
മും​​​ബൈ: കൂ​​​ടു​​​ത​​​ൽ ചൈ​​​നീ​​​സ് ആ​​​പ്പു​​​ക​​​ൾ​​​ക്ക് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ചൈ​​​ന​​​യു​​​ടെ ഏ​​​റ്റ​​​വും​​​മി​​​ക​​​ച്ച ആ​​​പ്പു​​​ക​​​ളാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ടി​​​രു​​​ന്ന ബെ​​​യ്ദു സേ​​​ർ​​​ച്ച്, വെ​​​യ്ബോ എ​​​ന്നീ ആ​​​പ്പു​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ​​​ടി​​​ക്കു​​​പു​​​റ​​​ത്താ​​​യ​​​ത്.

ട്വി​​​റ്റ​​​റി​​​ന് എ​​​തി​​​രാ​​​ളി​​​യാ​​​യി 2009 ൽ ​​​സൈ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വെ​​​യ്ബോ ആ​​​പ്പി​​​ന് ലോ​​​ക​​​മെ​​​ന്പാ​​​ടും 50 കോ​​​ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ണ്ട്. 2015ലെ ​​​ചൈ​​​നീ​​​സ് സ​​​ന്ദ​​​ർ​​​ശ​​​നത്തി​​​നു മു​​​ന്പാ​​​യി ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി വെ​​​യ്ബോ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ത്ത​​​ത് വ​​​ലി​​​യ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​ടു​​​ത്തി​​​ട​​​യു​​​ണ്ടാ​​​യ അ​​​തി​​​ർ​​​ത്തി സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മോ​​​ദി ത​​​ന്‍റെ വെ​​​യ്ബൊ അ​​​ക്കൗ​​​ണ്ട് പി​​​ൻ​​​വ​​​ലി​​​ച്ചു.


ഗൂ​​​ഗി​​​ൾ സേ​​​ർ​​​ച്ചി​​​നു​​​ള്ള പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബെ​​​യ്ദു സേ​​​ർ​​​ച്ച് ചൈ​​​ന​​​യി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കാ​​​ര്യ​​​മാ​​​യ വേ​​​രോ​​​ട്ട​​​മി​​​ല്ല. ഈ ​​​ര​​​ണ്ടു ആ​​​പ്പു​​​ക​​​ളും ആ​​​പ്പ് സ്റ്റോ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കാ​​​ൻ ആ​​​പ്പി​​​ളി​​​നും ഗൂ​​​ഗി​​​ളി​​​നും ഐ​​​ടി മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ൽ ഡൗ​​​ണ്‍ ലോ​​​ഡ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ ഉ​​​പ​​​യോ​​​ഗം ത​​​ട​​​യു​​​ന്ന​​​തി​​​ന് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ൾ​​​ക്കും അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​താ​​​യാ​​ണു വി​​​വ​​​രം.