ലോക ബ്രാൻഡിംഗിൽ റിലയൻസിനു രണ്ടാം സ്ഥാനം
ലോക ബ്രാൻഡിംഗിൽ റിലയൻസിനു  രണ്ടാം സ്ഥാനം
Friday, August 7, 2020 3:51 PM IST
മും​​​​ബൈ: അ​​​​ഭി​​​​മാ​​​​നി​​​​ക്കാ​​​​ൻ, ത​​​​ല​​​​യു​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​ക്ക് മ​​​​റ്റൊ​​​​രു കാ​​​ര​​​ണംകൂ​​​​ടി; ആ​​​​ഗോ​​​​ള ബ്രാ​​​​ൻ​​​​ഡിം​​​ഗ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഫ്യൂ​​​​ച്ച​​​​ർ ബ്രാ​​​​ൻ​​​​ഡി​​​​ന്‍റെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ബ്രാ​​​​ൻ​​​​ഡ് സൂ​​​​ചി​​​​ക​​​​യി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന് (ആ​​​ർ​​​ഐ​​​എ​​​ൽ)​​​ര​​​​ണ്ടാം സ്ഥാ​​​​നം. സ്ഥി​​​​ര​​​​ത​​​​യാ​​​​ർ​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ ബ്രാ​​​​ൻ​​​​ഡ് ആ​​​​യി ആ​​​ർ​​​ഐ​​​എ​​​ൽ മാ​​​​റി​​​​യെ​​​​ന്നും ഫ്യൂ​​​​ച്ച​​​​ർ ബ്രാ​​​​ൻ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു.

ടെ​​​​ക് വ​​​​ന്പ​​​​ൻ ആ​​​​പ്പി​​​​ളാ​​​​ണ് സൂ​​​​ചി​​​​ക​​​​യി​​​​ലെ ഒ​​​​ന്നാ​​​​മ​​​​ൻ. ആ​​​​ഗോ​​​​ള ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​​ക് വ​​​​ന്പ​​​​ൻ സാം​​​​സം​​​​ഗ് മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും എ​​​​ൻ​​​​വി​​​​ഡി​​​​യ നാ​​​​ലാം സ്ഥാ​​​​ന​​​​ത്തും എ​​​​ത്തി. പെ​​​​യ്പാ​​​​ൽ, മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ്, നെ​​​​റ്റ്ഫ്ലി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ ആ​​​​ദ്യ പ​​​​ത്തി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ച്ച​​​​വ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.


അ​​​​തി​​​​വേ​​​​ഗ വ​​​​ള​​​​ർ​​​​ച്ച, പു​​​​തു​​​​മ​​​​യാ​​​​ർ​​​​ന്ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ സേ​​​​വ​​​​നം തു​​​​ട​​​​ങ്ങി​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ റി​​​​ല​​​​യ​​​​ൻ​​​​സി​​​​നെ മി​​​​ക​​​​ച്ച ബ്രാ​​​​ൻ​​​​ഡ് ആ​​​​ക്കി മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​വ​​​​യ്ക്കു പു​​​​റ​​​​മേ ക​​​​ന്പ​​​​നി​​​​ക്ക് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന വൈ​​​​കാ​​​​രി​​​​ക പി​​​​ന്തു​​​​ണ​​​​യും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. ചെ​​​​യ​​​​ർ​​​​മാ​​​​ൻ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യു​​​​ടെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ആ​​​ർ​​​ഐ​​​എ​​​ലി​​​നെ അ​​​​ഭി​​​​വൃ​​​​ദ്ധ​​​ിയി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഫ്യൂ​​​​ച്ച​​​​ർ ബ്രാ​​​​ൻ​​​​ഡി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.