വീഡിയോ കോൾ ഇനി ടെലഗ്രാമിലും
വീഡിയോ കോൾ ഇനി ടെലഗ്രാമിലും
Monday, August 17, 2020 5:16 PM IST
സു​​​ര​​​ക്ഷ​​​യ്ക്കും സ്വ​​​കാ​​​ര്യ​​​ത​​​യ്ക്കും പേ​​​രു​​​കേ​​​ട്ട ടെ​​​ല​​​ഗ്രാം ആ​​​പ്പി​​​ൽ ഇ​​​നി വീ​​​ഡി​​​യോ കോ​​​ളിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന വ​​​ണ്‍ ഓ​​​ണ്‍ വ​​​ണ്‍ വീ​​​ഡി​​​യോ കോ​​​ൾ ഫീ​​​ച്ച​​​റാ​​​ണ് ഏഴാം വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ച് ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും എെ​​​ഒ​​​എ​​​സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും പു​​​തി​​​യ ഫീ​​​ച്ച​​​ർ ല​​​ഭ്യ​​​മാ​​​ണ്. നി​​​ല​​​വി​​​ൽ ആ​​​ൽ​​​ഫാ വേ​​​ർ​​​ഷ​​​നാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും വൈ​​​കാ​​​തെ​​​ത​​​ന്നെ ഗ്രൂ​​​പ്പ് വീ​​​ഡി​​​യോ കോ​​​ളിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​ത്തു​​​മെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.
കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സിം​​​ഗ് ആ​​​പ്പു​​​ക​​​ൾ​​​ക്ക് വ​​​ലി​​​യ പ്ര​​​ചാ​​​ര​​​മു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ടെ​​​ല​​​ഗ്രാ​​​മി​​​ന്‍റെ പു​​​ത്ത​​​ൻ നീ​​​ക്കം.

കോ​​​ണ്‍ടാ​​​ക്ടി​​​ലു​​​ള്ള​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ പേ​​​ജി​​​ൽ ടാ​​​പ് ചെ​​​യ്താ​​​ണ് വീ​​​ഡി​​​യോ കോ​​​ൾ ന​​​ട​​​ത്തേ​​​ണ്ട​​​ത്. സ്വ​​​കാ​​​ര്യ​​​താ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള എ​​​ൻ​​​ഡ് ടു ​​​എ​​​ൻ​​​ഡ് എ​​​ൻ​​​ക്രി​​​പ്ഷ​​​ൻ സം​​​വി​​​ധാ​​​നം ടെ​​​ല​​​ഗ്രാം വീ​​​ഡി​​​യോ കോ​​​ളി​​​ലും കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.


സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള, ഇ​​​മോ​​​ജി​​​കോ​​​ഡ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​മാ​​​ണ് മ​​​റ്റൊ​​​രു ഫീ​​​ച്ച​​​ർ. കോ​​​ൾ വി​​​ളി​​​ച്ച ആ​​​ളു​​​ടെ​​​യും കോ​​​ൾ സ്വീ​​​ക​​​രി​​​ച്ച ആ​​​ളു​​​ടെ​​​യും സ്ക്രീ​​​നി​​​ൽ ഒ​​​രു​​​പോ​​​ലു​​​ള്ള നാ​​​ലു ഇ​​​മോ​​​ജി​​​ക​​​ൾ ആ​​​ണെ​​​ങ്കി​​​ൽ വീ​​​ഡി​​​യോ ചാ​​​റ്റ് പൂ​​​ർ​​​ണ​​​മാ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​ന്നു ക​​​ന്പ​​​നി പ​​​റ​​​യു​​​ന്നു.

വീ​​​ഡി​​​യോ മോ​​​ഡ് താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ങ്കി​​​ൽ കോ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​​ന്പും വി​​​ളി​​​ക്കി​​​ടെ​​​യി​​​ലും വീ​​​ഡി​​​യോ ഓ​​​ഫ് ചെ​​​യ്ത് വോ​​​യി​​​സ് കോ​​​ളി​​​ലേ​​​ക്കു മാ​​​റാ​​​നാ​​​വും.

വീ​​​ഡി​​​യോ കോ​​​ളിം​​​ഗി​​​നി​​​ടെ മ​​​റ്റു നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ളും ആ​​​പ്പു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പി​​​ക്ച​​​ർ ഇ​​​ൻ പി​​​ക്ച​​​ർ മോ​​​ഡും ല​​​ഭ്യ​​​മാ​​​ണ്.

2013 ഓ​​​ഗ​​​സ്റ്റ് 14ന് ​​​ലോ​​​ഞ്ച് ചെ​​​യ്ത ടെ​​​ല​​​ഗ്രാ​​​മി​​​നു നി​​​ല​​​വി​​​ൽ ലോ​​​ക​​​മെ​​​ന്പാ​​​ടും 40 കോ​​​ടി​​​യി​​​ലേ​​​റെ
ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ണ്ട്.