ഫേ​സ്ബു​ക്ക് വിട്ട് അ​ൻഖി ദാ​സ്
മും​​​​ബൈ: ഫേ​​​​സ്ബു​​​​ക്ക് ഇ​​​​ന്ത്യ​​​​യു​​​​ടെ പൊ​​​​തു ന​​​​യ വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​ൻഖി ദാ​​​​സ് രാ​​​​ജി​​​​വ​​​​ച്ചു. പൊ​​​​തു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​യി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഫേ​​​​സ്ബു​​​​ക്കി​​​​ലെ ജോ​​​​ലി​​​​യൊ​​​​ഴി​​​​യു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ൻഖി ദാ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വി​​​​ദ്വേ​​​​ഷ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്കി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ​​​​അ​​​​ൻഖി ദാ​​​​സ് മ​​​​നഃ​​പൂ​​​​ർ​​​​വം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഫേ​​​​സ്ബു​​​​ക്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ അ​​​​ൻഖി ബി​​​​ജെ​​​​പി അ​​​​നു​​​​കൂ​​​​ല സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​യി അ​​​​യ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്നും സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ൻ അ​​​​വ​​​​ർ ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കി​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


ഇ​​​ന്ത്യ​​​ക്കു പു​​​റ​​​മേ ഫേ​​​സ്ബു​​​ക്കി​​​ന്‍റെ ദ​​​ക്ഷി​​​ണ -മ​​​ധ്യ ഏ​​​ഷ്യ​​​യി​​​ലെ പൊ​​​തു​​​ന​​​യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന അൻഖി ബിജെപിയിൽ ചേരുമെന്ന് റിപ്പോര്‌ട്ടുകളുണ്ട്.