കൂടുതൽ ആപ്പുകൾ ആപ്പിൽ!
മും​​​ബൈ: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​ന്ത്യ- ചൈ​​​നാ സം​​​ഘ​​​ർ​​​ഷം മു​​​റു​​​കു​​​ന്ന​​​തി​​​നി​​​ടെ 43 ചൈ​​​നീ​​​സ് ആ​​​പ്പു​​​ക​​​ൾ​​​ക്കു​​കൂ​​​ടി നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ. രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തെ​​​യും ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​വ​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഐ​​​ടി ആ​​​ക്ട് 69 എ ​​​പ്ര​​​കാ​​​ര​​​മാ​​ണു നി​​​രോ​​​ധ​​​നം. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്നും കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ടി​​​ക് ടോ​​​ക്കി​​​ന്‍റെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി തി​​​ള​​​ങ്ങി​​​യി​​​രു​​​ന്നു സ്നാ​​​ക് വീ​​​ഡി​​​യോ, ആ​​​ലി​​​ബാ​​​ബ ഗ്രൂ​​​പ്പി​​​ന്‍റെ ഷോ​​​പ്പിം​​​ഗ് പ്ലാ​​​റ്റ് ഫോം ​​​ആ​​​യ ആ​​​ലി എ​​​ക്സ്പ്ര​​​സ് തു​​​ട​​​ങ്ങി​​​യ ആ​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 15 ഡേ​​​റ്റിം​​​ഗ് ആ​​​പ്പു​​​ക​​​ളും നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യി​​​ലു​​​ണ്ട്. സു​​​ര​​​ക്ഷാ പ്ര​​​ശ്നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജൂ​​​ണ്‍ 28ന് 59 ​​​ചൈ​​​നീ​​​സ് ആ​​​പ്പു​​​ക​​​ൾ​​​ക്കും സെ​​​പ്റ്റം​​​ബ​​​റി​​​ൽ 118 ആ​​​പ്പു​​​ക​​​ൾ​​​ക്കും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പ​​​ബ്ജി മൊ​​​ബൈ​​​ൽ, പ​​​ബ്ജി മൊ​​​ബൈ​​​ൽ ലൈ​​​റ്റ്, ടി​​​ക് ടോ​​​ക്ക്, ബെ​​​യ്ദു തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് അ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ പു​​​റ​​​ത്താ​​​യ പ്ര​​​മു​​​ഖ​​​ർ.


നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട ആ​​​പ്പു​​​ക​​​ൾ

ആ​​​​ലി സ​​​​പ്ലൈ​​​​യേഴ്സ്,ആ​​​​ലി​​​​ബാ​​​​ബ വ​​​​ർ​​​​ക്ക് ബെ​​​​ഞ്ച്, ആ​​​​ലി എ​​​​ക്സ് പ്ര​​​​സ്, ആ​​​​ലി പേ ​​​​കാ​​​​ഷ​​​​ർ, ലാ​​​​ലാ മൂ​​​​വ് ഇ​​​​ന്ത്യ, ഡ്രൈ​​​​വ് വി​​​​ത്ത് ലാ​​​​ലാ മൂ​​​​വ്, സ്നാ​​​​ക് വീ​​​​ഡി​​​​യോ, കാം ​​​​കാ​​​​ർ​​​​ഡ്, കാം ​​​​കാ​​​​ർ​​​​ഡ് (വെ​​​​സ്റ്റേ​​​​ണ്‍), സോ​​​​ൾ, ചൈ​​​​നീ​​​​സ് സോ​​​​ഷ്യ​​​​ൽ, ഡേ​​​​റ്റ് ഇ​​​​ൻ ഏ​​​​ഷ്യ, വി ​​​​ഡേ​​​​റ്റ്, സി​​​​ങ്കോ​​​​ൾ, അ​​​​ഡോ​​​​ർ, ട്രൂ​​​​ലി ചൈ​​​​നീ​​​​സ്, ട്രൂ​​​​ലി ഏ​​​​ഷ്യ​​​​ൻ, ചൈ​​​​ന ല​​​​വ്, ഡേ​​​​റ്റ് മൈ ​​​​ഏ​​​​ജ്, ഏ​​​​ഷ്യ​​​​ൻ ഡേ​​​​റ്റ്, ഫ്ലേ​​​​ർ​​​​ട്ട് വി​​​​ഷ്, ഗൈ​​​​സ് ഒ​​​​ണ്‍​ലി ഡേ​​​​റ്റിം​​​​ഗ്, ടു​​​​ബി​​​​റ്റ്, വി ​​​​വ​​​​ർ​​​​ക്ക് ചൈ​​​​ന, ഫ​​​​സ്റ്റ് ല​​​​വ് ലൈ​​​​വ്, റെ​​​​ല, കാ​​​​ഷ്യ​​​​ർ വാ​​​​ല​​​​റ്റ്, മാ​​​​ങ്കോ ടി​​​​വി, എം​​​​ജി ടി​​​​വി, വി ​​​​ടി​​​​വി, വി ​​​​ടി​​​​വി സി ​​​​ഡ്രാ​​​​മ, വി ​​​​ടി​​​​വി ലൈ​​​​റ്റ്, ല​​​​ക്കി ലൈ​​​​വ്, താ​​​​വോ​​​​ബാ​​​​വോ ലൈ​​​​വ്, ഡിം​​​​ഗ് ടോ​​​​ക്, ഐഡന്‍റിറ്റി ടി​​​​വി, എെ​​​​സോ​​​ലാ​​​​ൻ​​​​ഡ് 2, ബോ​​​​ക്സ് സ്റ്റാ​​​​ർ, ഹീ​​​​റോ​​​​സ് ഇ​​​​വോ​​​​ൾ​​​​വ്ഡ്, ഹാ​​​​പ്പി ഫി​​​​ഷ്, ജെ​​​​ലി പോ​​​​പ് മാ​​​​ച്ച്, മ​​​​ഞ്ച്കി​​​​ൻ മാ​​​​ച്,കോ​​​​ണ്‍​ക്വി​​​​സ്റ്റ് ഓ​​​​ണ്‍​ലൈ​​​​ൻ 2