വൈ​ഫൈ വ്യാ​പ​ക​മാ​ക്കാ​ൻ കേന്ദ്രസർക്കാർ
വൈ​ഫൈ വ്യാ​പ​ക​മാ​ക്കാ​ൻ കേന്ദ്രസർക്കാർ
Friday, December 11, 2020 3:12 PM IST
മും​​​​ബൈ: രാ​​​​ജ്യ​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വൈ​​​​ഫൈ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വൈ​​​​ഫൈ ആ​​​​ക്സ​​​​സ് നെ​​​​റ്റ്‌​​​വ​​​ർ​​​​ക്ക് ഇ​​​​ന്‍റ​​​​ർ​​​​ഫേ​​​​സ് (പി​​​​എം വാ​​​​ണി) പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര മ​​​​ന്ത്രി​​സ​​​​ഭാ തീ​​​​രു​​​​മാ​​​​നം. പി​​​​എം വാ​​​​ണി​​​​യി​​​​ലെ വൈ​​​​ഫൈ ശൃം​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ന​​​​ല്കു​​​​ന്ന​​​​തി​​​​നു പ്ര​​​​ത്യേ​​​​ക ലൈ​​​​സ​​​​ൻ​​​​സോ, ഫീ​​​​സോ, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നോ​​​​ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​ന്നു കേ​​​​ന്ദ്ര ഐ​​​ടി മ​​​​ന്ത്രി ര​​​​വി​​​​ശ​​​​ങ്ക​​​​ർ പ്ര​​​​സാ​​​​ദ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​തി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്ത് തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ കൂ​​​​ട്ടു​​​​മെ​​​​ന്നും പ​​​​ണ​​​​വി​​​​നി​​​​മ​​​​യ​​​​വും​​​​മ​​​​റ്റും എ​​​​ളു​​​​പ്പ​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വൈ​​​​ഫൈ ആ​​​​ക്സ​​​​സ് പോ​​​​യി​​​​ന്‍റു​​​​ക​​​​ളി​​​​ലൂ​​​​ടെ ബ്രോ​​​​ഡ് ബാ​​​​ൻ​​​​ഡ് സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ബ്ലി​​​​ക് ഡാ​​​​റ്റ ഓ​​​​ഫീ​​​​സ്(​​​​പി​​​​ഡി​​​​ഒ), പ​​​​ബ്ലി​​​​ക്ക് ഡേ​​​​റ്റാ ഓ​​​​ഫീ​​​​സു​​​​ക​​​​ളു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​നും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​ക​​​​ലി​​​​നു​​​​മു​​​​ള്ള പ​​​​ബ്ലി​​​​ക്ക് ഡേ​​​​റ്റാ ഓ​​​​ഫീ​​​​സ് അ​​​​ഗ്ര​​​​ഗേ​​​​റ്റ​​​​ർ(​​​​പി​​​​ഡി​​​​ഒ​​​​എ), വാ​​​​ണീ വൈ​​​​ഫൈ ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​ളു​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ആ​​​​പ്പു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​ള്ള ആ​​​​പ്പ് പ്രൊ​​​​വൈ​​​​ഡ​​​​ർ, പി​​​​ഡി​​​​ഒ​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​പ്പ് പ്രൊ​​​​വൈ​​​​ഡ​​​​റു​​​​ക​​​​ളു​​​​ടെ​​​​യു​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കേ​​​​ന്ദ്ര ര​​​​ജി​​​​സ്ട്രി തു​​​​ട​​​​ങ്ങി​​​​യ​ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.