പേമെന്‍റ് ഫീച്ചർ കൂടുതൽ സജീവമാക്കാൻ വാട്സ്ആപ്പ്
പേമെന്‍റ് ഫീച്ചർ കൂടുതൽ സജീവമാക്കാൻ വാട്സ്ആപ്പ്
മും​​ബൈ: ഇ​​ന്ത്യ​​ൻ ഇ-​​പേ​​മെ​​ന്‍റ് വി​​പ​​ണി​​യി​​ൽ കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​കാ​​നൊ​​രു​​ങ്ങി ഇ​​ൻ​​സ്റ്റ​​ന്‍റ് മെ​​സേ​​ജിം​​ഗ് പ്ലാ​​റ്റ്ഫോം ആ​​യ വാ​​ട്സ്ആ​​പ്പ്.

കഴിഞ്ഞവർഷം ന​​വം​​ബ​​റി​​ൽ പ്ര​​വ​​ർ​​ത്ത​​നാ​നു​​മ​​തി ല​​ഭി​​ച്ച് വാ​​ട്സ്ആ​​പ്പ് പേ​​മെ​​ന്‍റ് സ​​ർ​​വീ​​സ് കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന​​തും സ​​ർ​​വീ​​സി​​ൽ കൂ​​ടു​​ത​​ൽ ഫീ​​ച്ച​​റു​​ക​ൾ‌ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​മ​ട​ക്ക​മു​ള്ള കാ​​ര്യ​​ങ്ങ​​ളാ​​ണ് ക​​ന്പ​​നി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ 200 ല​​ക്ഷം ആ​​ളു​​ക​​ൾ​​ക്കാ​​ണ് വാ​​ട്സ്ആ​​പ്പി​​ന്‍റെ പേ​​മെ​​ന്‍റ് സേ​​വ​​നം രാ​ജ്യ​ത്ത് ല​​ഭ്യ​​മാ​​യി​​ട്ടു​​ള്ള​​ത്.​​എ​​സ്ബി​​എെ, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ആ​​ക്സി​​സ് ബാ​​ങ്ക് തു​​ട​​ങ്ങി​​യ ബാ​​ങ്കു​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ഇ​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം.


വാ​​ട്സ്ആ​​പ്പി​​ലെ ഓ​​പ്ഷ​​ൻ മെ​​നു​​വി​​ൽ​​നി​​ന്നാ​​ണ് പേ​​മെ​​ന്‍റ് ഫീ​​ച്ച​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​ത്. വാ​​ട്സ്ആ​​പ്പ് പേ​​മെ​​ന്‍റ് കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​ക്കു​​മെ​​ന്ന് ഫേ​​സ്ബു​​ക്ക് സി​​ഇ​​ഒ മാ​​ർ​​ക്ക് സു​​ക്ക​​ർ​​ബ​​ർ​​ഗും ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​റി​​യി​​ച്ചി​​രു​​ന്നു.