ആ​പ് സ്റ്റോ​റു​ക​ളി​ലു​ള്ള വ്യാ​ജ​ന്മാ​രെ എ​ങ്ങ​നെ ക​ണ്ടെ​ത്താം; കേരളാ പോലീസിന്‍റെ ടിപ്സ്
ആ​പ് സ്റ്റോ​റു​ക​ളി​ലു​ള്ള വ്യാ​ജ​ന്മാ​രെ എ​ങ്ങ​നെ ക​ണ്ടെ​ത്താം; കേരളാ പോലീസിന്‍റെ ടിപ്സ്
Thursday, January 21, 2021 6:28 PM IST
ആ​പ് സ്റ്റോ​റു​ക​ളി​ലു​ള്ള വ്യാ​ജ​ന്മാ​രെ എ​ങ്ങ​നെ ക​ണ്ടെ​ത്താ​മെ​ന്നു പോ​സ്റ്റു​മാ​യി കേ​ര​ളാ പോ​ലീ​സ്. ആ​പ്പു​ക​ൾ ഫോ​ണി​ലു​ള്ള എ​ന്തൊ​ക്കെ വി​വ​ര​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​വ എ​ങ്ങ​നെ ഹാ​നി​ക​ര​മാ​ക​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ കേ​ര​ളാ പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാം


ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​പ്പു​ക​ളാ​ണ് അ​നു​ദി​നം അ​വ​ത​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഒ​റി​ജി​ന​ലും വ്യാ​ജ​നും തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. പ്ലേ ​സ്റ്റോ​ർ ആ​പ്പ് സ്റ്റോ​ർ തു​ട​ങ്ങി പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് സ്റ്റോ​റു​ക​ളി​ൽ കാ​ണു​ന്നു എ​ന്ന് ക​രു​തി അ​വ നി​യ​മാ​നു​സൃ​ത​മു​ള്ള ആ​പ്പ് ആ​ക​ണ​മെ​ന്നി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ സം​ശ​യം തോ​ന്നി​പ്പി​ക്കാ​ത്ത വി​ധ​ത്തി​ൽ കാ​ഴ്ച​യി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലും ഒ​റി​ജി​ന​ൽ ആ​പ്പു​ക​ളെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള​വ​യാ​ണ് വ്യാ​ജ ആ​പ്പു​ക​ൾ. ന​മ്മെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ വാ​ണി​ജ്യ പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക, സ്വ​കാ​ര്യ വി​വ​ര മോ​ഷ​ണം തു​ട​ങ്ങി​യ​വ മാ​ത്ര​മ​ല്ല ഇ​ത്ത​രം വ്യാ​ജ അ​പ്പു​ക​ൾ ന​മ്മു​ടെ മൊ​ബൈ​ൽ കാ​മ​റ​ക​ളു​ടെ നി​യ​ന്ത്ര​ണം വ​രെ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യു​ക​യും ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും പി​ൻ, പാ​സ്സ്‌​വേ​ർ​ഡ് സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ക​ഴി​യു​ന്നു.

ഭൂ​രി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ളും ആ​പ്പ് യാ​ഥാ​ർ​ത്ഥ​മാ​ണോ വ്യാ​ജ​നാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കാ​റി​ല്ല. വാ​ട്സാ​ ആപ്പ് തു​ട​ങ്ങി​യ പ്ര​ശ​സ്ത​മാ​യ ആ​പ്പു​ക​ളെ പോ​ലും അ​നു​ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ്യാ​ജ​ന്മാ​രെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത​ത് മൂ​ലം പ്ലേ ​സ്റ്റോ​റി​ലും ആ​പ് സ്റ്റോ​റി​ലും ഇ​വ കാ​ണ​പ്പെ​ടു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വ്യ​ക്തി​ക​ളു​ടെ ഐ​ഡ​ന്‍റി​റ്റി വ​രെ വ്യാ​ജ ആ​പ്പു​ക​ൾ​ക്ക് ചോ​ർ​ത്താ​ൻ ക​ഴി​യും.

സാ​ധാ​ര​ണ ആ​പ്പു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ൽ ഡ​വ​ല​പ്പ​റു​ടെ പേ​രും ആ​പ്പി​ന്‍റെ പേ​രും ഉ​ണ്ടാ​കും. ചി​ല ആ​പ്പു​ക​ൾ അ​തി​ന്‍റെ ഡ​വ​ല​പ്പ​റു​ടെ ബ്രാ​ൻ​ഡ് പേ​ര് ത​ന്നെ ആ​പ്പി​ന്‍റെ പേ​രാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ആ​പ്പി​ന്റെ പേ​രി​ൽ സം​ശ​യം തോ​ന്നി​യാ​ൽ അ​ത് നി​യ​മാ​നു​സൃ​ത​മു​ള്ള​താ​ണോ, ഡെ​വ​ല​പ്പ​റു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​മു​ക്ക് സെ​ർ​ച്ച് ചെ​യ്തു ക​ണ്ടെ​ത്താം. ആ​പ്പു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ല്കി​യി​ട്ടു​ള്ള​വ​യി​ൽ സ്പെ​ല്ലി​ങ് / ഗ്രാ​മ​ർ തെ​റ്റു​ക​ളും ശ്ര​ദ്ധി​ക്കു​ക. അ​ങ്ങ​നെ കാ​ണു​ന്ന​വ വ്യാ​ജ ആ​്പു​ക​ളാ​യി​രി​ക്കും. അ​പ്ര​കാ​രം സം​ശ​യം തോ​ന്നി​യാ​ൽ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​വു​ന്ന​താ​ണ്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ലി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത് വ്യാ​ജ ആ​പ്പു​ക​ൾ യ​ഥാ​ർ​ത്ഥ ആ​പ്പു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പെ​ർ​മി​ഷ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.


അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പെ​ർ​മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​പ്പു​ക​ൾ അ​പ​ക​ട​കാ​രി​ക​ളാ​ണ്. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പെ​ർ​മി​ഷ​ൻ ന​ൽ​കു​ന്ന​തോ​ടെ പ്ര​സ്തു​ത ആ​പ്പി​ന് ന​മ്മു​ടെ മൊ​ബൈ​ലി​ലെ എ​ന്തി​ലും ഏ​തു ത​ര​ത്തി​ലു​ള്ള മോ​ഡി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​നും പാ​സ്സ്‌​വേ​ർ​ഡ്, സ്റ്റോ​റേ​ജ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നും ക​ഴി​യു​ന്നു.

ആ​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന പെ​ർ​മി​ഷ​ൻ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക. ചി​ല ആ​പ്പു​ക​ൾ​ക്ക് ന​മ്മു​ടെ ലൊ​ക്കേ​ഷ​നും മെ​യി​ലും ഫോ​ൺ ന​മ്പ​റും മ​റ്റും default ആ​യി ത​ന്നെ അ​റി​യാ​ൻ ക​ഴി​യും. ആ​പ്പു​ക​ൾ​ക്ക് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മു​ള്ള പെ​ർ​മി​ഷ​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​ല്ലാ​ത്ത​വ ഡൌ​ൺ​ലോ​ഡ് ചെ​യ്യാ​തി​രി​ക്കു​ക.

ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​ശേ​ഷ​വും അ​തി​ന് മു​ൻ​പും, ന​ൽ​കി​യ​തും ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യ പെ​ർ​മി​ഷ​നു​ക​ൾ നി​രീ​ക്ഷി​ക്കു​ക. പ്രൈ​വ​സി സെ​റ്റിം​ഗ്സ് ഉ​റ​പ്പാ​ക്കു​ക.
പ്ലേ / ​ആ​പ്പ് സ്റ്റോ​റി​ൽ കാ​ണു​ന്ന ആ​പ്പു​ക​ളു​ടെ യൂ​സ​ർ റി​വ്യൂ പ​രി​ശോ​ധി​ക്കു​ക. റേ​റ്റി​ങ് മ​ന​സി​ലാ​ക്കു​ക. വ്യാ​ജ ആ​പ്പി​ന് യൂ​സ​ർ റി​വ്യൂ ഉ​ണ്ടാ​കി​ല്ല. യ​ഥാ​ർ​ത്ഥ ആ​പ്പി​ന് നൂ​റു​ക​ണ​ക്കി​ന് റി​വ്യൂ ഉ​ണ്ടാ​കും.

ആ​പ്പു​ക​ൾ പ്ലേ ​സ്റ്റോ​റി​ൽ പ​ബ്ലി​ഷ് ചെ​യ്ത തി​യ​തി ശ്ര​ദ്ധി​ക്കു​ക. വ്യാ​ജ ആ​പ്പ് പ​ബ്ലി​ഷ് ചെ​യ്ത​ത് ഏ​റ്റ​വും അ​ടു​ത്ത തി​യ​തി​യാ​വും. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ ആ​പ്പി​ന്‍റെ പ​ബ്ലി​ഷിം​ഗ് തി​യ​തി അ​പ്‌​ഡേ​റ്റ​ഡ് ആ​യി​രി​ക്കും. വ്യാ​ജ​ന്മാ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ പ്ര​ശ​സ്ത​രാ​യ ആ​പ്പു​ക​ളു​ടെ അ​തേ ഐ​ക്ക​ൺ ചി​ത്ര​ങ്ങ​ൾ ആ​യി​രി​ക്കും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സം​ശ​യം തോ​ന്നി​യാ​ൽ അ​വ​രു​ടെ വെ​ബ്‌​സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​വു​ന്ന​താ​ണ്.