ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ചാ​ർ​ജിം​ഗ് ശൃം​ഖ​ല​യൊ​രു​ക്കാ​ൻ ഒ​ല
ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ചാ​ർ​ജിം​ഗ് ശൃം​ഖ​ല​യൊ​രു​ക്കാ​ൻ ഒ​ല
ബം​​​​ഗ​​​​ളൂ​​​​രു: രാ​​​​ജ്യ​​​​ത്ത് ഒ​​​​രു ല​​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ചാ​​​​ർ​​​​ജിം​​​​ഗ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ഒ​​​​ല ഇ​​​​ല​​ക്‌​​ട്രി​​​​ക്. റൈ​​​​ഡ് ഷെ​​​​യ​​​​റിം​​​​ഗ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഒ​​​​ല​​​​യു​​​​ടെ വൈ​​​​ദ്യു​​​​തി വാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ഒ​​​​ല ഇ​​​​ല​​ക്‌​​ട്രി​​​​ക്. അ​​ടു​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ രാ​​​​ജ്യ​​​​ത്തെ 400 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി ചാ​​​​ർ​​​​ജിം​​​​ഗ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

ഹൈ​​​​പ്പ​​​​ർ ചാ​​​​ർ​​​​ജിം​​​​ഗ് നെ​​​​റ്റ്‌​​​വ​​​ർ​​​​ക്ക് എ​​​​ന്നാ​​​​ണ് ഈ ​​​​ശൃം​​​​ഖ​​​​ല​​​​യു​​​​ടെ പേ​​​​ര്. പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​യാ​​​​ൽ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ചാ​​​​ർ​​​​ജിം​​​​ഗ് ശൃം​​​​ഖ​​​​ല​​​​യാ​​​​കും ഇ​​ത്. ഈ ​​​​ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 5000 ചാ​​​​ർ​​​​ജിം​​​​ഗ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ നി​​​ർ​​​മി​​​ക്കും. ജൂ​​​​ലൈ​​​​യി​​​​ൽ ഒ​​​​ല ഇ​​​​ല​​ക്‌​​ട്രി​​ക്കി​​​​ന്‍റെ ആ​​​​ദ്യ വൈ​​​​ദ്യു​​​​ത സ്കൂ​​​​ട്ട​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യും ചാ​​​​ർ​​​​ജിം​​​​ഗ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​മെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.


ഈ ​​​സ്കൂ​​​​ട്ട​​​​റു​​​ക​​​ൾ 18 മി​​​​നി​​​​റ്റു​​​​കൊ​​​​ണ്ട് അ​​​​ന്പ​​​​ത് ശ​​​​ത​​​​മാ​​​​നം ചാ​​​​ർ​​​​ജ് കൈ​​​​വ​​​​രി​​​​ക്കും. ഇ​​​​ത് 75 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം പി​​​​ന്നി​​​​ടാ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണ്. ബാ​​​​റ്റ​​​​റി ഫു​​​​ൾ ചാ​​​​ർ​​​​ജി​​​​ൽ എ​​​​ത്താ​​​​ൻ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ താ​​​​ഴെ സ​​​​മ​​​​യം മ​​​​തി​​​​യാ​​​​കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.