ജി​​​​യോ ഫോ​​​​ണ്‍ നെ​​​​ക്സ്റ്റ് വിപണിയിലേക്ക്
ജി​​​​യോ ഫോ​​​​ണ്‍ നെ​​​​ക്സ്റ്റ്  വിപണിയിലേക്ക്
മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ, ഗൂ​​​​ഗി​​​​ളി​​​​ന്‍റെ സ​​​​ഹ​​​​ക​​​ര​​​​ണ​​​​ത്തോ​​​​ടെ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന 4ജി ​​​​സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍- ജി​​​​യോ ഫോ​​​​ണ്‍ നെ​​​​ക്സ്റ്റ് സെപ്റ്റംബർ 10ന് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വി​​​​ല​​​കുറ​​​​ഞ്ഞ 4ജി ​​​​സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണാ​​​​യി​​​​രി​​​​ക്കും ഇ​​​​തെ​​​​ന്ന് ആ​​​​ർ​​​​ഐ​​​എ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി നേ​​​​ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ ആ​​​​രാ​​​​ധ​​​​ക​​​​ർ പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ്.


ഫീ​​​​ച്ച​​​​ർ ഫോ​​​​ണ്‍ ശ്രേ​​​​ണി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ജി​​​​യോ ഫോ​​​ണ്‍, ​ജി​​​​യോ ഫോ​​​​ണ്‍ 2 എ​​​​ന്നി​​​​വ​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യാ​​​​ണ് ജി​​​​യോ ഫോ​​​​ണ്‍ നെ​​​​ക്സ്റ്റി​​​​ന്‍റെ വ​​​​ര​​​​വ്.

ഭാ​​​​ഷാ വി​​​​വ​​​​ർ​​​​ത്ത​​​​ന സം​​​​വി​​​​ധാ​​​​നം, സ്ക്രീ​​​​ൻ ടെ​​​​ക്സ്റ്റ് റീ​​​​ഡ​​​​ർ തു​​​​ട​​​​ങ്ങി​​​​യ സം​​​​വി​​​​ധാ​​​​ന​​ങ്ങളും ഇതിന്‍റെ സവിശേഷതയാണ്. അ​​​​തേ​​​​സ​​​​മ​​​​യം വി​​​​ല​​​​യോ മ​​​​റ്റു വി​​​​വ​​​​ര​​​​ങ്ങ​​​​ളോ ക​​​ന്പ​​​നി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കന്പനി വ്യക്തമാക്കുമെന്ന് കരുതുന്നു.