ആ​മ​സോ​ണി​ന്‍റെ ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ; ഹോം ​അ​സി​സ്റ്റ​ന്‍റ് റോ​ബോ​ട്ട് ആ​സ്ട്രോ
ആ​മ​സോ​ണി​ന്‍റെ ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ; ഹോം ​അ​സി​സ്റ്റ​ന്‍റ് റോ​ബോ​ട്ട് ആ​സ്ട്രോ
ക​ണ്ട​വ​രാ​രും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത സി​നി​മ​യാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട് ത​ക​ർ​ത്ത​ഭി​ന​യി​ച്ച ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ. വാ​ർ​ധ​ക്യ​കാ​ല​ത്ത് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യ അ​ച്ഛ​ന് സ​ഹാ​യി​യാ​യി മ​ക​ൻ കൊ​ണ്ടു​വ​രു​ന്ന യ​ന്ത്ര​മ​നു​ഷ്യ​നാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്രം. കു​ഞ്ഞ​പ്പ​നെ​ന്നു പേ​രി​ട്ട റോ​ബോ​ട്ടു​മാ​യി അ​ച്ഛ​നു​ണ്ടാ​കു​ന്ന ആ​ത്മ​ബ​ന്ധം പ്രേ​ക്ഷ​ക​രു​ടെ മ​നം​നി​റ​ച്ചു.

വീ​ട്ടി​ലൊ​രു റോ​ബോ​ട്ട് ഉ​ണ്ടെ​ങ്കി​ൽ പ​ണി​യൊ​ന്നു​മെ​ടു​ക്കാ​തെ കാ​ലും​നീ​ട്ടി​യി​രി​ക്കാ​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ കു​റ​വ​ല്ല. ആ​യി​രം ഡോ​ള​ർ മു​ട​ക്കാ​നു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ അ​ത്ത​ര​മൊ​രു റോ​ബോ​ട്ടി​നെ പ​രീ​ക്ഷി​ക്കാ​ൻ ആ​മ​സോ​ണ്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ആ​സ്ട്രോ എ​ന്നാ​ണ് ഹോം ​അ​സി​സ്റ്റ​ന്‍റ് റോ​ബോ​ട്ടി​ന്‍റെ പേ​ര്. റോ​ബോ​ട്ടി​ക്സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, ഹോം ​മോ​ണി​റ്റ​റിം​ഗ്, ക്ലൗ​ഡ് സ​ർ​വീ​സ​സ് തു​ട​ങ്ങി ക​ന്പ​നി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ണ് ഈ ​ഡി​വൈ​സ് ആ​മ​സോ​ണ്‍ ഒ​രു​ക്കി​യ​ത്. ച​ലി​ക്കു​ന്ന അ​ല​ക്സ എ​ന്നും വി​ശേ​ഷി​പ്പി​ക്കാം.

എ​ന്തൊ​ക്കെ ചെ​യ്യും

ഒ​രു ഹോം ​റോ​ബോ​ട്ടി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന സേ​വ​ന​ങ്ങ​ളെ​ല്ലാം ആ​സ്ട്രോ ചെ​യ്യും. വീ​ടി​ൻ​റെ കാ​വ​ൽ​ക്കാ​ര​നെ​ന്ന​പോ​ലെ എ​ല്ലാ​യി​ട​ത്തും ആ​സ്ട്രോ​യു​ടെ ക​ണ്ണു​ചെ​ല്ലും. വീ​ട്ടി​ലു​ള്ള​വ​രു​ടെ മു​ഖ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കും.

ഇ​ക്കോ ഡി​വൈ​സി​ൽ എ​ന്ന​പോ​ലെ ഇ​ഷ്ട​ഗാ​ന​ങ്ങ​ൾ കേ​ൾ​പ്പി​ക്കാ​നും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​നും ഇ​തി​നു ക​ഴി​യും. റോ​ബോ​ട്ടി​ൻ​റെ മു​ഖ​മാ​യ സ്മാ​ർ​ട്ട് ഡി​സ്പ്ലേ​യി​ലൂ​ടെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ കാ​ണാ​നും ക​ഴി​യും. വീ​ഡി​യോ കോ​ളു​ക​ൾ ചെ​യ്യാ​നാ​കും.

ഇ​നി അ​ഥ​വാ വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ല്ലെ​ങ്കി​ൽ ആ​സ്ട്രോ ഒ​രു കാ​വ​ൽ​നാ​യ​യെ​പ്പോ​ലെ വീ​ടു​മു​ഴു​വ​ൻ ചു​റ്റി​ക്ക​റ​ങ്ങും. എ​ന്നാ​ൽ നി​ല​വി​ൽ വീ​ടു വൃ​ത്തി​യാ​ക്കാ​നോ പ​ടി​ക​ൾ ക​യ​റാ​നോ ഇ​തി​നു ക​ഴി​യി​ല്ല. വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​നും ക​ഴി​യി​ല്ല. അ​താ​യ​ത് സി​നി​മ​യി​ൽ ക​ണ്ട റോ​ബോ​ട്ടി​നെ​പ്പോ​ലെ സ​ക​ല​ക​ലാ വ​ല്ല​ഭ​നാ​കാ​ൻ ഇ​നി​യും നീ​ണ്ട​കാ​ല​ത്തെ ഗ​വേ​ഷ​ണം വേ​ണ്ടി​വ​രു​മെ​ന്നു ചു​രു​ക്കം.


പ​രി​മി​തി​ക​ൾ ഉ​ള്ള​തു​കൊ​ണ്ടു​ത​ന്നെ ആ​യി​രം ഡോ​ള​ർ കൈ​യി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​സ്ട്രോ റോ​ബോ​ട്ട് വാ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​വ​ർ​ക്കു മാ​ത്ര​മേ അ​തി​ന് അ​വ​സ​ര​മു​ള്ളൂ.

രൂ​പം, വ​ലി​പ്പം

യ​ന്ത്ര​മ​നു​ഷ്യ​ൻ എ​ന്നു വി​ളി​ക്കാ​മെ​ങ്കി​ലും സി​നി​മ​യി​ലെ കു​ഞ്ഞ​പ്പ​നെ​പ്പോ​ലെ​യ​ല്ല ആ​സ്ട്രോ​യു​ടെ രൂ​പം. ഏ​താ​ണ്ട് ര​ണ്ട​ടി ആ​ണ് ഉ​യ​രം. പ​ത്തു കി​ലോ​യോ​ളം തൂ​ക്ക​മു​ണ്ട്. ഒ​ര​ടി വ്യാ​സ​മു​ള്ള ച​ക്ര​ത്തി​ലാ​ണ് സ​ഞ്ചാ​രം. ഒ​രു സെ​ക്ക​ൻ​ഡി​ൽ ഒ​രു മീ​റ്റ​ർ ദൂ​രം താ​ണ്ടും. ഒ​റ്റ​യ​ടി​ക്ക് 360 ഡി​ഗ്രി തി​രി​യാ​നും നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ച​ലി​ക്കാ​നും ക​ഴി​യും.

അ​ഞ്ചു മോ​ട്ടോ​റു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ച​ല​നം. ഒ​രു സ്മാ​ർ​ട്ട് സ്ക്രീ​ൻ ആ​ണ് മു​ഖം. ക​ണ്ണു​ക​ളെ ഓ​ർ​മി​പ്പി​ച്ച് ര​ണ്ടു വൃ​ത്ത​ങ്ങ​ൾ സ്ക്രീ​നി​ൽ കാ​ണാം. എ​ന്നാ​ൽ ഈ ​ക​ണ്ണു​ക​ൾ വ​ഴി​യ​ല്ല ആ​സ്ട്രോ കാ​ണു​ന്ന​ത്. അ​തി​ന് ഒ​ട്ടേ​റെ അ​ൾ​ട്രാ​സോ​ണി​ക് സെ​ൻ​സ​റു​ക​ളും വീ​ഡി​യോ കാ​മ​റ​യും ഉ​ണ്ട്. മി​ക​ച്ച നി​ല​വാ​ര​മു​ള്ള സ്പീ​ക്ക​റാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​സ്ട്രോ സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ്പ് വ​ഴി ഇ​തി​നെ നി​യ​ന്ത്രി​ക്കാം. എ​വി​ടെ​യൊ​ക്കെ പോ​കാം, എ​വി​ടെ പോ​ക​രു​ത് എ​ന്നു മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കാ​നും ക​ഴി​യും. ഒ​രു ഫോ​ണി​ൽ മാ​ത്ര​മേ ഒ​രേ സ​മ​യം പെ​യ​ർ ചെ​യ്യാ​ൻ ക​ഴി​യൂ. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​പ​യോ​ഗം സു​ര​ക്ഷി​ത​മാ​യി​രി​ക്കും. ഇ​തി​ൽ​നി​ന്നു​ള്ള ഡാ​റ്റ​യു​ടെ കാ​ര്യ​ത്തി​ലും ആ​മ​സോ​ണ്‍ സു​ര​ക്ഷി​ത​ത്വം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. 45 മി​നി​റ്റു​കൊ​ണ്ട് ചാ​ർ​ജ് ചെ​യ്യാം.

ക്വാ​ൽ​കോം ചി​പ്പു​ക​ളാ​ണ് ആ​സ്ട്രോ​യു​ടെ ത​ല​ച്ചോ​റ്. സി​നി​മാ​പ്പേ​രു പോ​ലെ ആ​ൻ​ഡ്രോ​യ്ഡ് അ​ല്ല, ലി​ന​ക്സ് അ​ധി​ഷ്ഠി​ത ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​ണ് ആ​സ്ട്രോ​യ്ക്കു​ള്ള​ത്.

വൈ​കാ​തെ കൂ​ടു​ത​ൽ ശേ​ഷി​യും രൂ​പ​ഭം​ഗി​യു​മാ​യി ഇ​തു​പോ​ലു​ള്ള കു​ഞ്ഞ​പ്പന്മാർ ന​മ്മു​ടെ വീ​ട​ക​ങ്ങ​ളി​ലും എ​ത്തി​യേ​ക്കാം.